ഒമാനില്‍ വര്‍ക്ക്‌ഷോപ്പില്‍ തീപിടിത്തം

By Web TeamFirst Published Jun 26, 2021, 2:27 PM IST
Highlights

തീപിടുത്തം  മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ്  സിവില്‍ ഡിഫന്‍സ് അറിയിച്ചു. 

മസ്‌കത്ത്: ഒമാനിലെ മസ്‌കറ്റ് ഗവര്‍ണറേറ്റില്‍  തീപിടിത്തം. മസ്‌കറ്റ് ഗവര്‍ണറേറ്റില്‍  ഉള്‍പ്പെടുന്ന അല്‍ സീബ് വിലായത്തില്‍ മൊബേലയിലുള്ള വ്യവസായ കേന്ദ്രത്തിലെ ഒരു വര്‍ക്ക്ഷോപ്പിന് തീപിടിച്ചതായി സിവില്‍ ഡിഫന്‍സ് വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. തീപിടുത്തം  മസ്‌കറ്റ് ഗവര്‍ണറേറ്റിലെ അഗ്‌നിശമനസേന വിഭാഗം നിയന്ത്രണ വിധേയമാക്കിയെന്ന് പബ്ലിക്ക് അതോറിറ്റി ഓഫ്  സിവില്‍ ഡിഫന്‍സ്  ഓണ്‍ലൈനിലൂടെയാണ് അറിയിച്ചത്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും സിവില്‍ ഡിഫന്‍സിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
 

click me!