
അബുദാബി: തലച്ചോറിനേറ്റ ക്ഷതങ്ങള്‍ രക്തപരിശോധനയിലൂടെ 15 മിനിറ്റില്‍ കണ്ടുപിടിക്കാനുള്ള സംവിധാനം പുറത്തിറക്കി യുഎഇ ആരോഗ്യ പ്രതിരോധ മന്ത്രാലയം. ഇത്തരത്തില്‍ ലോകത്തിലെ ആദ്യ എഫ് ഡി എ അംഗീകൃത പരിശോധനാ രീതിയാണിത്.
ഈ പരിശോധന രീതിക്ക് 95.8 കൃത്യതയുണ്ട്. സാങ്കേതിക ശാസ്ത്ര കമ്പനിയായ അബോട്ടുമായി സഹകരിച്ച് ആരോഗ്യ പ്രതിരോധ മന്ത്രാലയവും എമിറേറ്റ്‌സ് ഹെല്‍ത്ത് സര്‍വീസസും ചേര്‍ന്നാണ് പരിശോധന സംവിധാനം പുറത്തിറക്കിയത്. ഐ-സ്റ്റാറ്റ് എന്ന ചെറിയ ഉപകരണം ഉപയോഗിച്ചാണ് പരിശോധന നടത്തുക. കയ്യില്‍ നിന്നെടുക്കുന്ന രക്തത്തിലെ പ്ലാസ്മ വേര്‍തിരിച്ചാണ് പരിശോധന. ഉടന്‍ തന്നെ ഫലവും അറിയാന്‍ സാധിക്കും. തലച്ചോറിന് ക്ഷതമേറ്റാല്‍ ഉണ്ടാകാവുന്ന ചില പ്രത്യേക പ്രോട്ടീനുകളുടെ സാന്നിധ്യമാണ് പരിശോധിക്കുന്നത്. പരിശോധനാഫലം നെഗറ്റീവായാല്‍ സി ടി സ്‌കാന്‍ ചെയ്യേണ്ട ആവശ്യമില്ല.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam