
ദമ്മാം: സൗദി കിഴക്കൻ പ്രവിശ്യയിൽ ഫർണീച്ചർ വർക്ക് ഷോപ്പിലുണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് പരിക്ക്. ദമ്മാം നഗരത്തിൽ പ്രവർത്തിക്കുന്ന മരയുരുപ്പടികൾ നിർമിക്കുന്ന വർക്ക് ഷോപ്പിലാണ് തീ പടർന്നുപിടിച്ചത്. സിവിൽ ഡിഫൻസ് അധികൃതർ തീയണച്ച് രക്ഷാപ്രവർത്തനം നടത്തി.
പരിക്കേറ്റ തൊഴിലാളിയെ റെഡ് ക്രസൻറ് ആംബുലൻസിൽ ആശുപത്രിയിലേക്ക് നീക്കി. സമാനമായ മറ്റൊരു സംഭവത്തിൽ, യാംബുവിൽ പെട്രോൾ ബങ്കിനോട് ചേർന്ന് പ്രവർത്തിക്കുന്ന വ്യാപാര സ്ഥാപനത്തിൽ പടർന്നുപിടിച്ച തീ യാംബു സിവിൽ ഡിഫൻസും അണച്ചു. സ്ഥാപനം ഏറെക്കുറെ പൂർണമായും കത്തിനശിച്ചു. സമീപത്തെ കൂടുതൽ വ്യാപാര സ്ഥാപനങ്ങളിലേക്കും പെട്രോൾ ബങ്കിലേക്കും തീ പടർന്നുപിടിക്കാതെ നോക്കാൻ സിവിൽ ഡിഫൻസിന് സാധിച്ചു. ആർക്കും പരിക്കില്ലെന്ന് സിവിൽ ഡിഫൻസ് പറഞ്ഞു.
Read Also - ഉറങ്ങിക്കിടന്ന മലയാളി അടക്കമുള്ളവരെ തീ വിഴുങ്ങി, രക്ഷപ്പെട്ടത് നമസ്കാരത്തിന് പോയ ആളും പുറത്തുപോയ മൂന്നുപേരും
അതേസമയം സൗദി അറേബ്യയിലെ അല്‍ ഹസയില്‍ ഇന്നലെയുണ്ടായ വന്‍ തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. മരിച്ചവരില്‍ പ്രവാസി മലയാളിയും ഉള്‍പ്പെടുന്നു. തിരുവനന്തപുരം സ്വദേശിയാണ് തീപിടിത്തത്തില്‍ മരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് അഴീക്കോട് താമസിക്കുന്ന നിസാം എന്ന അജ്മല്‍ ഷാജഹാനാണ് മരണപ്പെട്ടത്.
തീപിടിത്തത്തില്‍ 10 പേരാണ് മരിച്ചത്. എട്ട് പേരുടെ മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞവയില്‍ അഞ്ച് പേര്‍ ഇന്ത്യക്കാരും മൂന്ന് പേര്‍ ബംഗ്ലാദേശ് പൗരന്മാരുമാണെന്നാണ് വിവരം. അൽ ഹസ്സയിലെ ഹുഫൂഫിൽ ഇൻഡസ്ട്രിയല്‍ മേഖലയിലെ ഒരു വർക്ക്ഷോപ്പിലാണ് വൈകിട്ടോടെ തീപിടിത്തമുണ്ടായത്. അൽഅഹ്‌സയിലെ ഇൻഡസ്ട്രിയൽ സിറ്റിയിൽ സ്ക്രാപ്യാർഡിന് അടുത്ത് സ്ഥിതി ചെയ്യുന്ന സോഫകളുടെ അപ്ഹോൾസ്റ്ററി വർക്ഷോപ്പിനാണ് തീപിടിച്ചത്. ഷോർട്സർക്യൂട്ടാണ് തീപിടിക്കാൻ കാരണമെന്നാണ് പ്രാഥമിക വിവരം. വര്‍ക്ക്‌ഷോപ്പിന്റെ മുകളില്‍ താമസിച്ചവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ അല്‍ ഹസ സെന്‍ട്രല്‍ ആശുപത്രിയിലേക്ക് മാറ്റി. വിവിധ കേന്ദ്രങ്ങളില്‍ നിന്നെത്തിയ പത്തോളം അഗ്നിശമനസേനാ സംഘങ്ങളാണ് തീ നിയന്ത്രണവിധേയമാക്കിയത്.
Read Also - നാലു ദിവസമായി ഒരു വിവരവുമില്ല; പ്രവാസി മലയാളി യുവാവിനെ സൗദിയില്‍ കാണാതായി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...
ᐧ
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ