ആഷിഖിനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0592720100 എന്ന ഫോൺ നമ്പറിൽ വിവരമറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
റിയാദ്: പ്രവാസി മലയാളി യുവാവിനെ സൗദി അറേബ്യയിലെ ജിദ്ദയില്‍ കാണാതായി. മലപ്പുറം തിരൂർ കാരത്തൂർ സ്വദേശിയായ ആഷിഖ് എന്ന യുവാവിനെയാണ് ജിദ്ദയിൽ നിന്ന് കാണാതായതായി സുഹൃത്തുക്കൾ അറിയിച്ചത്. ജിദ്ദയിൽ ബഖാലകളിൽ സാധനങ്ങൾ വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്ന ആഷിഖിനെ കുറിച്ച് നാലു ദിവസമായി ഒരു വിവരവുമില്ലെന്നാണ് പരാതി.
യുവാവിന്‍റെ 0533490943 എന്ന ഫോൺ നമ്പർ പ്രവർത്തനരഹിതമാണെന്ന് ജോലിചെയ്യുന്ന സ്ഥാപന അധികൃതരും അറിയിച്ചു. നേരത്തേ യാംബുവിലും ജോലി ചെയ്തിരുന്ന ആഷിഖ് അപ്രത്യക്ഷമായതിനെ തുടർന്ന് ബന്ധുക്കളും സുഹൃത്തുക്കളും വ്യാപക അന്വേഷണം ആരംഭിച്ചു. ആഷിഖിനെ കുറിച്ചുള്ള എന്തെങ്കിലും വിവരം ലഭിക്കുന്നവർ 0592720100 എന്ന ഫോൺ നമ്പറിൽ വിവരമറിയിക്കണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Read Also - ഉറങ്ങിക്കിടന്ന മലയാളി അടക്കമുള്ളവരെ തീ വിഴുങ്ങി, രക്ഷപ്പെട്ടത് നമസ്കാരത്തിന് പോയ ആളും പുറത്തുപോയ മൂന്നുപേരും
പ്രവാസി മലയാളി യുവാവ് വാഹനാപകടത്തിൽ മരിച്ചു
റിയാദ്: സൗദിയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. തെക്കൻ സൗദിയിലെ അബഹയിൽ അൽസുദ-ഷഹ്ബയിൻ റോഡിലെ ചുരത്തിൽ വാഹനം നിയന്ത്രണം വിട്ട് സൈഡ് വാളിൽ ഇടിച്ചുണ്ടായ അപകടത്തിൽ കോഴിക്കോട് കൊടിയത്തൂർ ചെറുവാടി സ്വദേശി അക്കരപറമ്പിൽ ഹാരിസാണ് (35) മരിച്ചത്.
അബഹയിൽ നിന്ന് മജാരിദയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം. അബഹയിലെ ഖാലിദിയ്യ ജംഇയ്യത്തുൽ മനാസിൽ എന്ന സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഹാരിസ് ചെറുവാടിയും സഹപ്രവർത്തകരും ജോലിയുടെ ഭാഗമായി മജാരിദയിലേക്ക് പോകുകയായിരുന്നു. യാത്രക്കിടയിൽ വാഹനത്തിന്‍റെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടാണ് അപകടം. ഹാരിസ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കൂടെ ഉണ്ടായിരുന്ന മലപ്പുറം വാഴക്കാട് സ്വദേശി ഫാദിൽ സാദിഖ്, കോഴിക്കോട് മുക്കം സ്വദേശി മുജീബ് എന്നിവർക്ക് പരിക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂന്നുപേരും ഒരേ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണ്. നേരത്തെ സൗദിയിലുണ്ടായിരുന്ന ഹാരിസ് പ്രവാസം അവസാനിപ്പിച്ച് പോയശേഷം ആറുമാസം മുമ്പാണ് പുതിയ വിസയിൽ തിരിച്ചെത്തിയത്. സഹോദരങ്ങളായ അമീറുദ്ദീർ, ശംസുദ്ദീൻ, നിസാർ അഹ്മദ് എന്നിവർ സൗദിയിലുണ്ട്. ഫസീഹയാണ് ഹാരിസിന്റെ ഭാര്യ. മക്കൾ: മുഹമ്മദ് സയ്യാൻ അലി (അഞ്ച്), ആയിഷ നൈറ (രണ്ട്). അലിക്കുട്ടി-ആയിഷുമ്മ ദമ്പതികളാണ് ഹാരിസിെൻറ മാതാപിതാക്കൾ.
Read Also - സൗദിയിലെ തീപിടിത്തം; മരിച്ചവരില്‍ പ്രവാസി മലയാളിയും
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

