ഷാര്‍ജയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം; ആളപായമില്ല

Published : Jun 21, 2019, 08:27 PM ISTUpdated : Jun 21, 2019, 08:28 PM IST
ഷാര്‍ജയിലെ ഗോഡൗണില്‍ വന്‍ തീപിടുത്തം; ആളപായമില്ല

Synopsis

3.45നാണ് തീപിടുത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ നഖ്ബി അറിയിച്ചു. 

ഷാര്‍ജ: ഷാര്‍ജ ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ വന്‍ തീപിടുത്തം. ഇന്‍ഡസ്ട്രിയല്‍ ഏരിയ 6ലെ ഒരു ഗോഡൗണിലാണ് പ്രാദേശിക സമയം വൈകുന്നേരം 3.45ഓടെ തീപിടിച്ചത്. വേഗത്തില്‍ തീപിടക്കാന്‍ സാധ്യതയുള്ള വസ്തുക്കള്‍ സൂക്ഷിച്ചിരുന്ന ഗോഡൗണാണിതെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

3.45നാണ് തീപിടുത്തം സംബന്ധിച്ച വിവരം തങ്ങള്‍ക്ക് ലഭിച്ചതെന്ന് ഷാര്‍ജ സിവില്‍ ഡിഫന്‍സ് ഡയറക്ടര്‍ ജനറല്‍ സമി അല്‍ നഖ്ബി അറിയിച്ചു. എമിറേറ്റിലെ എല്ലാ ഫയര്‍ സ്റ്റേഷനുകളില്‍ നിന്നും അഗ്നിശമന സേനയെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ആളപയാമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

എബോള പ്രതിരോധം; മുൻകരുതൽ നടപടി ശക്തം, മൂന്ന് ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് യാത്രാവിലക്കേർപ്പെടുത്തി സൗദി അറേബ്യ
രണ്ടുദിവസത്തെ സന്ദർശനത്തിനായി ഒമാൻ ഭരണാധികാരി നാളെ ഫ്രാൻസിലേക്ക്; ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് ബന്ധങ്ങളിൽ ചർച്ചകൾക്ക് സാധ്യത