ഇടിക്കൂട് ഒരുക്കി സൗദി; ആദ്യ വനിതാ ഗുസ്‍തി മത്സരത്തിന് അരങ്ങൊരുങ്ങി

By Web TeamFirst Published Oct 31, 2019, 11:42 PM IST
Highlights

വേൾഡ് റസ്‌ലിങ് എന്‍റര്‍ടെയ്ന്‍മെന്‍റ്  താരങ്ങളായ നതാലിയും ലേസി ഈവൻസുമാണ് ക്രൗണ്‍ ജ്യൂവൽ എന്ന് പേരിട്ട മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരത്തിൽ ലോകപ്രശസ്തരായ മറ്റു ഗുസ്‌തി താരങ്ങളും പങ്കെടുക്കും. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ പുരുഷന്മാരുടെ ഗുസ്‌തി മത്സരവും നടക്കുന്നുണ്ട്

ദമാം: സൗദിയിലെ ആദ്യ വനിതാ ഗുസ്‍തി മത്സരത്തിന് റിയാദ് ഒരുങ്ങി. ലോക പ്രശസ്ത ഗുസ്തി താരങ്ങള്‍ പങ്കെടുക്കുന്ന മത്സരത്തിന് ഉടന്‍ തുടക്കമാകും.  റിയാദ് സീസൺ പരിപാടിയുടെ ഭാഗമായാണ് സൗദിയിലെ ആദ്യ വനിതാ ഗുസ്‍തി മത്സരം നടക്കുന്നത്. റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കുന്ന ചരിത്ര മത്സരം വേൾഡ് റസ്‌ലിങ് എന്‍റര്‍ടെയ്ന്‍മെന്‍റ്  ആണ് ഇന്നലെ പ്രഖ്യാപിച്ചത്.

വേൾഡ് റസ്‌ലിങ് എന്‍റര്‍ടെയ്ന്‍മെന്‍റ്  താരങ്ങളായ നതാലിയും ലേസി ഈവൻസുമാണ് ക്രൗണ്‍ ജ്യൂവൽ എന്ന് പേരിട്ട മത്സരത്തിൽ ഏറ്റുമുട്ടുക. മത്സരത്തിൽ ലോകപ്രശസ്തരായ മറ്റു ഗുസ്‌തി താരങ്ങളും പങ്കെടുക്കും. കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ പുരുഷന്മാരുടെ ഗുസ്‌തി മത്സരവും നടക്കുന്നുണ്ട്.

മുൻ ലോക ഹെവി വെയിറ്റ് ബോക്സിങ് ചാമ്പ്യൻ ടൈസൺ ഫ്യൂറി വേൾഡ് റസ്‌ലിങ് എന്‍റര്‍ടെയ്ന്‍മെന്‍റ്  ഗോദയിൽ മത്സരിക്കാനെത്തുന്നു എന്ന പ്രത്യേകതയും റിയാദിൽ നടക്കുന്ന മത്സരത്തിനുണ്ട്.

കഴിഞ്ഞ വർഷം ജിദ്ദയിൽ നടന്ന ഗ്രെയ്റ്റസ്റ്റ് റോയൽ റംബിളിൽ ചാമ്പ്യാനായ ബ്രൗൺ സ്ട്രോമനാണ് ഫ്യൂറിയുമായി ഏറ്റുമുട്ടുന്നത്. മറ്റു ഏഴു പോരാട്ടങ്ങൾ കൂടി  കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ നടക്കും. ചരിത്ര പോരാട്ടത്തിന് സാക്ഷിയാകാൻ നിരവധി സ്വദേശികളും വിദേശികളുമാണ് റിയാദ് കിംഗ് ഫഹദ് സ്റ്റേഡിയത്തിൽ എത്തുന്നത്. 

click me!