
ദുബായ്: മദ്ധ്യപൂര്‍വദേശത്തെ ആദ്യ 'മൊബൈല്‍ പെട്രോള്‍ പമ്പ്' ദുബായില്‍ പ്രവര്‍ത്തനം തുടങ്ങി. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജനങ്ങള്‍ക്ക് പ്രയോജനകരമായ തരത്തില്‍ കുറഞ്ഞ സ്ഥലം മാത്രം ഉപയോഗിച്ച് സജ്ജീകരിക്കുന്നതാണ് ഇത്തരം പമ്പുകള്‍. ആവശ്യമുള്ളപ്പോള്‍ മറ്റൊരിടത്തേക്ക് എടുത്തുമാറ്റുകയും ചെയ്യാം.
പരീക്ഷണാടിസ്ഥാനത്തിലാണ് ഇവ സജ്ജീകരിച്ച് അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിപ്പിക്കുന്നത്. ഇതിനോടകം തന്നെ 12,000 ലിറ്റര്‍ ഇന്ധനം നിറച്ചതായി അധികൃതര്‍ അറിയിച്ചു. കുറഞ്ഞ സ്ഥലത്ത് സജ്ജീകരിക്കുന്ന ഇത്തരം പമ്പുകള്‍ മിഡില്‍ ഈസ്റ്റില്‍ ആദ്യമായാണ് സ്ഥാപിക്കുന്നത്. 30,000 ലിറ്റര്‍ സ്‍പെഷ്യല്‍ 95 പെട്രോളായിരിക്കും ഇതിലുണ്ടാവുക. 400 കാറുകള്‍ക്ക് വരെ പ്രതിദിനം ഇന്ധനം നിറയ്ക്കാനാവും. ഒരു യൂണിറ്റില്‍ രണ്ട് പമ്പുകളുണ്ടാകും. 30 ദിവസത്തിനകം ഇവ ഇളക്കിമാറ്റി മറ്റൊരു സ്ഥലത്ത് സ്ഥാപിക്കാം. ദുബായിലെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ താമസിക്കുന്നവരെ മുന്നില്‍കണ്ടാണ് ഇത്തരം പമ്പുകള്‍ തയ്യാറാക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam