ഗള്‍ഫില്‍ ബലി പെരുന്നാളിന് അഞ്ച് ദിവസം അവധി ലഭിച്ചേക്കും

By Web TeamFirst Published Aug 7, 2018, 2:58 PM IST
Highlights

വാരാന്ത്യത്തിലെ അവധി ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ബലി പെരുന്നാളിന് അഞ്ച് അവധി ദിനങ്ങള്‍ ലഭിച്ചേക്കുമെന്ന് സൂചന. കണക്കുകൂട്ടലുകള്‍ പ്രകാരം ഓഗസ്റ്റ് 22 ബുധനാഴ്ചയായിരിക്കാനാണ് സാധ്യതയെന്ന് ഷാര്‍ജ സെന്റര്‍ ഫോര്‍ സ്പേസ് ആന്റ് ആസ്ട്രോണമി ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹീം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടത്.

ദുബായ്: വാരാന്ത്യത്തിലെ അവധി ഉള്‍പ്പെടെ പ്രവാസികള്‍ക്ക് ബലി പെരുന്നാളിന് അഞ്ച് അവധി ദിനങ്ങള്‍ ലഭിച്ചേക്കുമെന്ന് സൂചന. കണക്കുകൂട്ടലുകള്‍ പ്രകാരം ഓഗസ്റ്റ് 22 ബുധനാഴ്ചയായിരിക്കാനാണ് സാധ്യതയെന്ന് ഷാര്‍ജ സെന്റര്‍ ഫോര്‍ സ്പേസ് ആന്റ് ആസ്ട്രോണമി ഡെപ്യൂട്ടി ഡയറക്ടര്‍ ഇബ്രാഹീം അല്‍ ജര്‍വാന്‍ അഭിപ്രായപ്പെട്ടത്.

ഓഗസ്റ്റ് 11നാണ് ദുല്‍ഹജ്ജ് മാസത്തിന്റെ തുടക്കം കുറിച്ചുള്ള മാസപ്പിറവി പ്രതീക്ഷിക്കുന്നത്. സൂര്യാസ്തമയത്തിന് 10 മിനിറ്റിന് ശേഷം ചന്ദ്രന്‍ അസ്തമിക്കും. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകള്‍ പ്രകാരം അന്ന് മാസപ്പിറവി ദൃശ്യമാകാന്‍ സാധ്യത വളരെ കുറവാണ്. അതുകൊണ്ടുതന്നെ അറഫാ ദിനം ഓഗസ്റ്റ് 21 ചെവ്വാഴ്ചയും ബലി പെരുന്നാള്‍ 22 ബുധനാഴ്ചയുമായിരിക്കാനാണ് സാധ്യത കാണുന്നത്. അറഫാ ദിനവും ബലി പെരുന്നാള്‍ ദിനവും യുഎഇയിലെ ഔദ്ദ്യോഗിക അവധി ദിവസങ്ങളാണ്. 

ബലി പെരുന്നാളിനോടനുബന്ധിച്ച് കുവൈറ്റില്‍ അഞ്ച് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ഓഗസ്റ്റ് 19 മുതല്‍ 23 വരെ അവധി നല്‍കാനാണ് തിങ്കളാഴ്ച നടന്ന ക്യാബിനറ്റ് യോഗത്തില്‍ തീരുമാനമായത്. സര്‍ക്കാര്‍ മന്ത്രാലയങ്ങളിലും മറ്റ് സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ ദിവസങ്ങളില്‍ ഒരു പ്രവര്‍ത്തനവും നടക്കില്ലെന്നും അറിയിച്ചിട്ടുണ്ട്.

click me!