വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ

Published : Dec 08, 2025, 01:24 PM IST
sharjah

Synopsis

ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ മുന്നേറി ഗൾഫ് രാജ്യങ്ങള്‍. വൃത്തിയുള്ള പത്ത് നഗരങ്ങളിൽ അഞ്ചും ഗൾഫിലാണ്. ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കറ്റ്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്.

റിയാദ്: ലോകത്തിലെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ അഞ്ച് നഗരങ്ങളും ഗൾഫില്‍. ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ ആഗോള റാങ്കിംഗിൽ രണ്ടാം സ്ഥാനം ഷാർജക്കാണ്. യൂറോമോണിറ്റര്‍ റാങ്ക് ചെയ്ത ലോകത്തെ മികച്ച 100 വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിന്നുള്ള 100 നഗരങ്ങളെ വിശകലനം ചെയ്ത് റാഡിക്കല്‍ സ്റ്റോറേജ് കമ്പനി വിശകലന വിദഗ്ധരാണ് നഗരങ്ങളുടെ പട്ടിക തയാറാക്കിയത്. 

പ്രധാന ടൂറിസ്റ്റ് നഗരങ്ങളിലെ വൃത്തി സംബന്ധിച്ച സംതൃപ്തി അളക്കാൻ, കഴിഞ്ഞ ഒരു വർഷത്തിനിടെ ഗൂഗിളിൽ സമർപ്പിച്ച പതിനായിരക്കണക്കിന് സന്ദർശകരുടെ അവലോകനങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് തയ്യാറാക്കിയത്. 98 ശതമാനത്തിലധികം പോസിറ്റീവ് റേറ്റിംഗ് നേടിയ ഷാർജ, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള ആദ്യ അഞ്ച് നഗരങ്ങളിൽ ഇടം പിടിച്ചു.

ഷാര്‍ജ, ദോഹ, റിയാദ്, മസ്‌കറ്റ്, ദുബൈ എന്നീ ഗള്‍ഫ് നഗരങ്ങളാണ് പട്ടികയില്‍ ഇടം പിടിച്ചത്. ലോകത്തെ ഏറ്റവും വൃത്തിയുള്ള പത്ത് നഗരങ്ങളുടെ പട്ടികയില്‍ പോളണ്ടില്‍ നിന്നുള്ള രണ്ടു നഗരങ്ങള്‍ ഇടം നേടി. പോളണ്ടിലെ രണ്ടാമത്തെ വലിയ നഗരമായ ക്രാക്കോവ് ലോകത്തിലെ ഏറ്റവും വൃത്തിയുള്ള നഗരമായി തിരഞ്ഞെടുക്കപ്പെട്ടു. തലസ്ഥാനമായ വാഴ്‌സോ 97.8 ശതമാനം പോസിറ്റീവ് ശുചിത്വ റേറ്റിങ്ങുമായി പട്ടികയില്‍ നാലാം സ്ഥാനത്താണ്.

പട്ടികയിലെ നഗരങ്ങൾ

ക്രാക്കോവ്-പോളണ്ട് (98.5%)

ഷാര്‍ജ-യുഎഇ (98.0%)

സിംഗപ്പൂര്‍ (97.9%)

വാഴ്‌സോ-പോളണ്ട് (97.8%)

ദോഹ-ഖത്തര്‍ (97.4%)

റിയാദ്-സൗദി അറേബ്യ (96.9%)

പ്രാഗ്-ചെക്ക് റിപ്പബ്ലിക് (96.4%)

മസ്‌കത്ത്-ഒമാന്‍ (96.4%)

ദുബായ്-യുഎഇ (96.3%)

ഫുകുവോക്ക-ജപ്പാന്‍ (96.3%)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യാത്രക്കാരുടെ എണ്ണത്തിൽ എട്ടു ശതമാനം വർധന, വൻ വളർച്ച കൈവരിച്ച് ഒമാൻ എയർ
ആകാശത്തിന് കീഴെ അവസരപ്പെരുമഴ, പ്രവാസികൾക്കും സുവർണ്ണാവസരം, 20,000 പുതിയ ജീവനക്കാരെ നിയമിക്കാൻ എമിറേറ്റ്‌സ്