സ്വദേശി കുടുംബത്തിലെ കുഞ്ഞിനെ കുത്തി കൊലപ്പെടുത്തിയ പ്രവാസിയായ വീട്ടുജോലിക്കാരി അറസ്റ്റില്‍. മദീന മുനവ്വറ മേഖലയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗമാണ് വീട്ടുജോലിക്കാരിയെ പിടികൂടിയത്. 

റിയാദ്: വീടിനുള്ളിൽ വെച്ച് ഒരു കുട്ടിയെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസിൽ ഫിലിപ്പീൻസ് സ്വദേശിനിയായ വീട്ടുജോലിക്കാരിയെ മദീന പൊലീസ് അറസ്റ്റ് ചെയ്തു. കൃത്യം നടന്ന ഉടൻ തന്നെ മദീന മുനവ്വറ മേഖലയിലെ സുരക്ഷാ പട്രോളിംഗ് വിഭാഗം ഇവരെ പിടികൂടുകയായിരുന്നു.

പ്രതിയെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ച ശേഷം കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും പബ്ലിക് സെക്യൂരിറ്റി അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നു വരികയാണ്.