ഫ്രാന്‍സില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ച് വന്‍ അപകടം; അഞ്ചുപേര്‍ മരിച്ചു

By Web TeamFirst Published Oct 11, 2020, 2:22 PM IST
Highlights

അള്‍ട്രാലൈറ്റ് വിമാനത്തില്‍ രണ്ടുപേരും ഡിഎ40 ടൂറിസ്റ്റ് വിമാനത്തില്‍ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആരും തന്നെ രക്ഷപ്പെട്ടില്ല. 

പാരിസ്: ഫ്രാന്‍സില്‍ ഒരു അള്‍ട്രാലൈറ്റ് വിമാനം മറ്റൊരു ചെറിയ വിമാനവുമായി കൂട്ടിയിടിച്ച് അപകടം. ഒക്ടോബര്‍ 10 ശനിയാഴ്ചയുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ഫ്രാന്‍സിലെ ടൂര്‍സിന് തെക്കുകിഴക്ക് മാറിയാണ് അപകടമുണ്ടായത്. അള്‍ട്രാലൈറ്റ് വിമാനത്തില്‍ രണ്ടുപേരും ഡിഎ40 ടൂറിസ്റ്റ് വിമാനത്തില്‍ മൂന്നുപേരുമാണ് ഉണ്ടായിരുന്നത്. ഇവരില്‍ ആരും തന്നെ രക്ഷപ്പെട്ടില്ല. അള്‍ട്രാലൈറ്റ് വിമാനം ടൂര്‍സില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെമാറിയുള്ള ലോചസിലെ ഒരു വീടിന് സമീപം ഇടിച്ചിറങ്ങുകയായിരുന്നു.

അപകടം നടന്ന സ്ഥലത്ത് നിന്നും അകലെ മാറി ജനവാസമില്ലാത്ത പ്രദേശത്താണ് ഡിഎ40 ടൂറിസ്റ്റ് വിമാനം പതിച്ചതെന്നും അപകടത്തെ തുടര്‍ന്ന് 50 അഗ്നിശമന സേനാ യൂണിറ്റുകള്‍ സ്ഥലത്തെത്തിയിരുന്നതായും 'ബിബിസി ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.

click me!