
കുവൈത്ത് സിറ്റി: കുവൈത്തിലെ ജലീബ് അൽ ഷുയൂഖ് പ്രദേശത്ത് അപ്പാർട്ട്മെന്‍റിന് തീപിടിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് ഉണ്ടായ തീപിടിത്തത്തിൽ അഞ്ചുപേർ മരിച്ചു. അൽ-സുമൂദ്, അർദിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
തീപിടിത്തത്തെ തുടർന്ന് രക്ഷാപ്രവർത്തനം ഉടൻ ആരംഭിച്ചെങ്കിലും അഞ്ചുപേരുടെ ജീവൻ രക്ഷിക്കാനായില്ല. പിന്നീട് സ്ഥലം ബന്ധപ്പെട്ട അധികൃതർക്ക് കൈമാറി. മരിച്ചവർ അറബ് സ്വദേശികളാണെന്നാണ് പ്രാഥമിക റിപ്പോർട്ട്. ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കാൻ സുരക്ഷാ-അഗ്നിബാധ പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ജനറൽ ഫയർ ഫോഴ്‌സ് പൗരന്മാരോടും പ്രവാസികളോടും അഭ്യർഥിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam