ബഹ്റൈനിൽ വീട്ടിൽ കഞ്ചാവ് കൃഷി, 22 കോടിയിലധികം വിപണി മൂല്യം, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

Published : Apr 10, 2025, 10:55 AM IST
ബഹ്റൈനിൽ വീട്ടിൽ കഞ്ചാവ് കൃഷി, 22 കോടിയിലധികം വിപണി മൂല്യം, അഞ്ചം​ഗ പ്രവാസി സംഘം പിടിയിൽ

Synopsis

അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്

മനാമ: ബഹ്റൈനിൽ താമസ സ്ഥലത്ത് കഞ്ചാവ് കൃഷി നടത്തിയ അഞ്ചം​ഗ സംഘത്തെ അറസ്റ്റ് ചെയ്തു. ക്രിമിനൽ ഇൻവസ്റ്റി​ഗേഷൻ ആൻഡ് ഫോറൻസിക് സയൻസിന്റെ ജനറൽ ഡയറക്ടറേറ്റിലെ ആന്റി നാർകോട്ടിക്സ് ഡയറക്ടറേറ്റ് ആണ് ഇവരെ പിടികൂടിയത്. അ‍ഞ്ച് പേരും വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 28നും 51നും ഇടയിൽ പ്രായമുള്ളവരാണ് പിടിയിലായതെന്ന് അധികൃതർ അറിയിച്ചു. ലഹരി ഇടപാട് നടത്തുന്നതിനായാണ് വീട്ടിൽ ഇവർ കഞ്ചാവ് വെച്ചുപിടിപ്പിച്ചത്. പത്ത് ലക്ഷം ബഹ്റൈൻ ദിനാറാണ് കണ്ടുകെട്ടിയ ലഹരി വസ്തുക്കളുടെ വിപണി മൂല്യം വരുന്നത്.    

ബഹ്റൈനിൽ ലഹരി മരുന്ന് കൈവശം വെക്കുകയോ വിൽപ്പന നടത്തുകയോ ചെയ്യുന്നവരെ സംബന്ധിച്ച വിവരങ്ങൾ 996@interior.gov.bh എന്ന മെയിൽ വഴിയോ അല്ലെങ്കിൽ 996, 999 എന്നീ ഹോട്ട്ലൈൻ നമ്പറുകൾ വഴിയോ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. ഇത്തരത്തിൽ വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വിവരങ്ങളോ ഒരിക്കലും വെളിപ്പെടുത്തില്ലെന്നും അധികൃതർ അറിയിച്ചു. 

read more: ഒരു ലക്ഷം ദിർഹം നേടി രണ്ടു പേർ; ഔദ്യോ​ഗികം, സുരക്ഷിതം യു.എ.ഇ ലോട്ടറി

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട
പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി