ഒരു ലക്ഷം ദിർഹം നേടി രണ്ടു പേർ; ഔദ്യോ​ഗികം, സുരക്ഷിതം യു.എ.ഇ ലോട്ടറി

Published : Apr 09, 2025, 09:23 PM IST
ഒരു ലക്ഷം ദിർഹം നേടി രണ്ടു പേർ; ഔദ്യോ​ഗികം, സുരക്ഷിതം യു.എ.ഇ ലോട്ടറി

Synopsis

“ഔദ്യോ​ഗികവും സുരക്ഷിതവുമാണ് ​ഗെയിം എന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ടിക്കറ്റ് വാങ്ങി. ഇനിയും ​ഗെയിം കളിക്കുന്നത് തുടരുകയാണ് ലക്ഷ്യം. അടുത്ത തവണ എന്റെ ലക്ഷ്യം 100 മില്യൺ ദിർഹമാണ്.”

ജീവിതത്തിന്റെ എല്ലാ മേഖലകളിൽ നിന്നുള്ളവർക്കും ഓർത്തുവെക്കാൻ അമൂല്യ നിമിഷങ്ങൾ നൽകുകയാണ്  The UAE Lottery. വിജയികൾക്ക് പറയാനുള്ള എല്ലാവരെയും സ്പർശിക്കുന്ന, ഉന്മേഷം നൽകുന്ന കഥകൾ. സമ്മാനങ്ങൾ, അത് ചെറുതോ വലുതോ ആയാലും മത്സരങ്ങൾ ഉപയോക്താക്കൾക്ക് സന്തോഷം പകരുന്നു, എല്ലാവർക്കും എന്തെങ്കിലും സ്വന്തമാക്കാം എന്ന വലിയ സന്ദേശവുമുണ്ട്.

Lucky Chance ID ​ഗെയിമിൽ വിജയിച്ച് AED 100,000 നേടിയത് കൊളംബിയയിൽ നിന്നുള്ള ക്രിസ്റ്റ്യൻ ബുയ്ത്രാ​ഗോയാണ്. യു.എ.ഇയിൽ 2013 മുതൽ ജീവിക്കുന്നുണ്ട് അദ്ദേഹം. “ഭാര്യയ്ക്ക് ഞാൻ നോട്ടിഫിക്കേഷൻ അയച്ചു. അവൾ കരുതി ഞാൻ വിജയിച്ചത് 100 ദിർഹം ആണെന്ന് - 100,000 ദിർഹം ആണെന്ന് അറിഞ്ഞില്ല.” മൂത്ത മകളുടെ വിദ്യാഭ്യാസത്തിനായി സമ്മാനത്തുക ഉപയോ​ഗിക്കാനാണ് അദ്ദേഹം ആ​ഗ്രഹിക്കുന്നത്.

അടുത്ത ലക്ഷ്യം ​ഗ്രാൻഡ് പ്രൈസ് ആണെന്ന് ക്രിസ്റ്റ്യൻ പറയുന്നു. “കളിക്കാൻ ആ​ഗ്രഹിക്കുന്ന എല്ലാവരോടും എനിക്ക് പറയാനുള്ളത്, മുന്നോട്ടുപോകൂ, ഒരു ദിവസം ഭാ​ഗ്യം നിങ്ങൾക്കൊപ്പം വരും. നിങ്ങളുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കാൻ അവസരം വരും.”

AED 100,000 നേടിയ മറ്റൊരു വിജയി ലെബനോനിൽ നിന്നുള്ള നദിം മൊഹാന്നയാണ്. The UAE Lottery-യെക്കുറിച്ചുള്ള മൊബൈൽ നോട്ടിഫിക്കേഷനിലൂടെയാണ് അദ്ദേഹം ​ഗെയിം പരീക്ഷിക്കാൻ തീരുമാനിച്ചത്. “ആദ്യം എനിക്ക് ഇത് പരിചയമില്ലായിരുന്നു.” അദ്ദേഹം പറയുന്നു. “​ഗെയിമിനെക്കുറിച്ച് ഭാര്യയോടാണ് അദ്ദേഹം പറഞ്ഞത്. ​ഗെയിം യഥാർത്ഥമാണെന്ന് തിരിച്ചറിയും വരെ രണ്ടുപേരും രഹസ്യമാക്കിവച്ചു.” പിന്നീട് ഒരു കൈ നോക്കാൻ തീരുമാനിച്ചു. “ഔദ്യോ​ഗികവും സുരക്ഷിതവുമാണ് ​ഗെയിം എന്ന് തിരിച്ചറിഞ്ഞതോടെ ഞാൻ ടിക്കറ്റ് വാങ്ങി. ഇനിയും ​ഗെയിം കളിക്കുന്നത് തുടരുകയാണ് ലക്ഷ്യം. അടുത്ത തവണ എന്റെ ലക്ഷ്യം 100 മില്യൺ ദിർഹമാണ്.”
 
ക്രിസ്റ്റ്യനും നദീമും അവസരങ്ങളും ശുഭാപ്തിവിശ്വാസവും വിജയത്തിലേക്ക് അടുപ്പിക്കും എന്നതിന് ഉദാഹരണങ്ങളാണ്. The UAE Lottery വിജയികൾ ഓരോ ടിക്കറ്റിനും സമ്മാനം നേടാനുള്ള അവസരമുണ്ടെന്നതിന് ദൃഷ്ടാന്തമാണ്.

ഉത്തരവാദിത്തത്തോടെ ​ഗെയിം കളിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കളിക്കാർക്ക് അവബോധം നൽകുകയാണ് യുഎഇ ലോട്ടറി. കളിക്കാർക്ക് അതിന് ആവശ്യമായ വിവരങ്ങളും ഉപകരണങ്ങളും ലഭ്യമാക്കുന്നത് വഴി കൃത്യമായ തീരുമാനങ്ങൾ എടുത്ത് ലോട്ടറിയിൽ പങ്കെടുക്കാനും ഉത്തരവാദിത്തോടെയുള്ള പെരുമാറ്റം പ്രകടിപ്പിക്കാനും കളിക്കാർക്ക് പ്രചോദനം നൽകുന്നു.

അടുത്ത നറുക്കെടുപ്പ് ഏപ്രിൽ 19-നാണ്. ഇപ്പോൾ തന്നെ കലണ്ടർ മാർക്ക് ചെയ്യാം, എന്നിട്ട് UAE Lottery ഔദ്യോ​ഗിക ചാനലുകളിലൂടെ പുത്തൻ വിവരങ്ങളും അനൗൺസ്മെന്റുകളും അറിയാം.

ടിക്കറ്റുകൾ വാങ്ങാൻ സന്ദർശിക്കൂ: www.theuaelottery.ae.
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട