
റിയാദ്: ട്രക്ക് ഡ്രൈവർമാർക്ക് അഞ്ചു പുതിയ നിബന്ധനകൾ ഏർപ്പെടുത്തി സൗദി ട്രാഫിക് ഡയറക്ടറേറ്റ്. നിബന്ധനകൾ പാലിക്കാതെ വാഹനമോടിക്കുന്നവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് മുന്നറിയിപ്പ് നൽകി.
ട്രക്കുകളിൽ വിദ്യാർഥികളെ കയറ്റുന്നത് ഒഴിവാക്കണം. അനുവദിച്ച സമയങ്ങളിൽ മാത്രം നഗരത്തിലേക്ക് കടക്കുകയും, നഗരത്തിൽ നിന്ന് പുറത്തിറങ്ങുകയും ചെയ്യണം. വാഹനത്തിലെ ചരക്ക് സുരക്ഷിതമായി കവർ ചെയ്തിരിക്കണം. മൾട്ടി ട്രാക്കുകളുള്ള റോഡുകളിൽ വലത് ട്രാക്ക് മാത്രമെ ഉപയോഗിക്കാവൂ. രാത്രിയിൽ പാർക്ക് ചെയ്യുമ്പോൾ ത്രികോണാകൃതിയിലുള്ള പ്രതിഫലന ചിഹ്നം വാഹനത്തിന്റെ പുറകിൽ ഘടിപ്പിക്കണം തുടങ്ങിയവയാണ് വ്യവസ്ഥകൾ. സുരക്ഷിതമായി മൂടാതെ ചരക്ക് കൊണ്ട് പോകുന്നവർക്ക് 500 റിയാൽ മുതൽ 900 റിയാൽ വരെ പിഴ ലഭിക്കും. റോഡ് സുരക്ഷ ഉറപ്പാക്കുക, മേഖലയെ വികസിപ്പിക്കുക, ഗുണ നിലവാരമുള്ള സേവനം ലഭ്യമാക്കുക, അപകടങ്ങൾ ഒഴിവാക്കുക തുടങ്ങിയവയുടെ ഭാഗമായാണ് ട്രാഫിക് ഡയറക്ടറേറ്റിന്റെ തീരുമാനം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam