സൗദിയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Published : Jul 09, 2019, 12:26 PM IST
സൗദിയില്‍ തീപിടുത്തം; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

Synopsis

കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ ശ്വാസംമുട്ടിയായിരുന്നു അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. 

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലുണ്ടായ തീപിടുത്തത്തില്‍ അഞ്ച് പേര്‍ മരിച്ചു. അല്‍ ഫൈസലിയയിലെ മൂന്ന് നില കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീപിടിച്ചത്. കെട്ടിടത്തിനുള്ളിലുണ്ടായിരുന്ന ദമ്പതികളും ഇവരുടെ മൂന്ന് മക്കളുമാണ് മരിച്ചത്. തീപിടുത്തത്തെ തുടര്‍ന്നുണ്ടായ കനത്ത പുകയില്‍ ശ്വാസംമുട്ടിയായിരുന്നു അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ സിവില്‍ ഡിഫന്‍സ് സേനാംഗങ്ങള്‍ അഞ്ച് പേരെയും പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെയെത്തിയപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇറാൻ പ്രസിഡന്‍റിന്‍റെ പ്രസ്താവനക്ക് തൊട്ട് മുമ്പും ആക്രമണ നീക്കം, മൂന്ന് ബാലിസ്റ്റിക് മിസൈലുകളും 23 ഡ്രോണുകളും കൂടി തകർത്ത് സൗദി
കുവൈത്തിൽ സൈബർ ആക്രമണ ശ്രമങ്ങൾ, 24 മണിക്കൂറും നിരീക്ഷണം, ഡിജിറ്റൽ സംവിധാനങ്ങൾ സുരക്ഷിതമെന്ന് നാഷണൽ സൈബർ സെക്യൂരിറ്റി സെന്‍റർ