അഞ്ചു വയസ്സുകാരനില്‍ നിന്ന് കൊവിഡ് ബാധിച്ചത് 33 പേര്‍ക്ക്; സ്ഥിരീകരിച്ച് ബഹ്‌റൈന്‍ ആരോഗ്യമന്ത്രാലയം

By Web TeamFirst Published Apr 30, 2021, 10:10 PM IST
Highlights

ഇതില്‍ 26 പേര്‍ക്ക് കുട്ടിയുമായുള്ള പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും ഏഴുപേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കം വഴിയുമാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ അഞ്ചു വയസ്സുള്ള സ്വദേശി ആണ്‍കുട്ടിയില്‍ നിന്ന് രോഗം ബാധിച്ചത് 33 പേര്‍ക്ക്. കുടുംബ സംഗമത്തില്‍ പങ്കെടുത്തത് വഴിയാണ് ഇത്രയധികം ആളുകള്‍ക്ക് രോഗം പകര്‍ന്നതെന്നാണ് റിപ്പോര്‍ട്ട്.

ഇതില്‍ 26 പേര്‍ക്ക് കുട്ടിയുമായുള്ള പ്രാഥമിക സമ്പര്‍ക്കത്തിലൂടെയും ഏഴുപേര്‍ക്ക് ദ്വിതീയ സമ്പര്‍ക്കം വഴിയുമാണ് രോഗം പകര്‍ന്നതെന്ന് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട പ്രതിവാര സമ്പര്‍ക്ക പരിശോധനാ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മറ്റൊരു ക്ലസ്റ്ററില്‍ 33കാരിയായ സ്വദേശി സ്ത്രീയില്‍ നിന്ന് 24 പേര്‍ക്കാണ് കൊവിഡ് ബാധിച്ചതായി കണ്ടെത്തിയത്. യുവതിയുടെ മക്കള്‍, ഭര്‍തൃമാതാവ്, ഭര്‍തൃ സഹോദരി, അവരുടെ മക്കള്‍, വീട്ടുജോലിക്കാരി എന്നിവര്‍ക്കാണ് രോഗം പകര്‍ന്നത്. 7,531 കൊവിഡ് കേസുകളാണ് കഴിഞ്ഞ ആഴ്ച രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതില്‍ 4,180 പേര്‍ സ്വദേശികളും 3,351 പേര്‍ വിദേശികളുമാണ്. 
 

click me!