വന്ദേ ഭാരത്: യുഎഇയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

Published : Jul 27, 2020, 11:22 AM IST
വന്ദേ ഭാരത്: യുഎഇയില്‍ നിന്നുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

Synopsis

ദുബായ്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 74 വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഇന്ത്യയിലേക്ക് സര്‍വ്വീസുകള്‍ നടത്തും.

അബുദാബി: വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തിലെ വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. യുഎഇയില്‍ നിന്ന് 105 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഇന്ത്യയിലെത്തുക. ഇതില്‍ 34 എണ്ണം കേരളത്തിലേക്കാണുള്ളത്. 

കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളങ്ങളിലേക്ക് വിവിധ ദിവസങ്ങളില്‍ സര്‍വ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ദുബായ്, ഷാര്‍ജ രാജ്യാന്തര വിമാനത്താവളങ്ങളില്‍ നിന്ന് ആകെ 74 വിമാനങ്ങള്‍ ഓഗസ്റ്റ് ഒന്നു മുതല്‍ 15 വരെ ഇന്ത്യയിലേക്ക് സര്‍വ്വീസുകള്‍ നടത്തും. അബുദാബിയില്‍ നിന്ന് 31 വിമാനങ്ങളും ക്രമീകരിച്ചിട്ടുണ്ട്. വിമാന ടിക്കറ്റുകളുടെ ഓണ്‍ലൈന്‍ ബുക്കിങ് സംബന്ധിച്ച വിവരങ്ങള്‍ വൈകാതെ പുറത്തുവിടുമെന്ന് അധികൃതര്‍ അറിയിച്ചു.

വന്ദേ ഭാരത്: അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് കേരളത്തിലേക്ക് 12 വിമാനങ്ങള്‍

പ്രവാസികള്‍ക്ക് ആശ്വാസം; യുഎഇയിലേക്ക് മടങ്ങാനുള്ള സമയപരിധി നീട്ടി
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ട്രെയിലറുകൾക്കും ടോവിങ് വാഹനങ്ങൾക്കും പുതിയ നിബന്ധനകൾ ഏർപ്പെടുത്തി കുവൈത്ത്, വ്യവസ്ഥകൾ പാലിച്ചില്ലെങ്കിൽ നിയമനടപടി
കടൽ മാർഗ്ഗം മയക്കുമരുന്ന് കടത്ത്, അഞ്ച് വിദേശികൾക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് കോടതി