ദോഹ: വന്ദേ ഭാരത് ദൗത്യത്തിന്റെ അഞ്ചാം ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് ഇന്ത്യയിലേക്ക് 37 വിമാനങ്ങള്‍. ഓഗസ്റ്റ് ഒന്നു മുതല്‍ ഒമ്പത് വരെയുള്ള ദിവസങ്ങളിലെ സര്‍വ്വീസുകളുടെ പട്ടികയാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തുവിട്ടത്. 

കേരളത്തിലേക്ക് 12 വിമാനങ്ങളാണ് ഈ ഘട്ടത്തില്‍ ഖത്തറില്‍ നിന്ന് നിശ്ചയിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നിന് രാവിലെ 10.05ന് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.45ന് കോഴിക്കോടെത്തും. ഓഗസ്റ്റ് ഒന്നിന് മറ്റൊരു വിമാനം തിരുവനന്തപുരത്തേക്കാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ 10.15ന് ദോഹയില്‍ നിന്ന് പുറപ്പെട്ട് വൈകിട്ട് 5.15ന് തിരുവനന്തപുരത്ത് എത്തും. ഓഗസ്റ്റ് ഒന്നിന് രാത്രി 1.10ന് കൊച്ചിയിലേക്കും വിമാനമുണ്ട്. 

ഓഗസ്റ്റ് മൂന്നിന് തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും ഓഗസ്റ്റ് അഞ്ചിന് കോഴിക്കോടേക്കും തിരുവനന്തപുരത്തേക്കും കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.