പ്രവാസി ധനസഹായത്തിന് അപേക്ഷ നല്‍കാന്‍ വിമാന ടിക്കറ്റ് നിർബന്ധമില്ല

By Web TeamFirst Published May 1, 2020, 6:30 PM IST
Highlights

ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു. എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമില്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്‍പോർട്ട് പേജ് അപ്‍ലോഡ് ചെയ്താൽ മതിയെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ. അറിയിച്ചു. 

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്ക് പ്രഖ്യാപിച്ച ധനസഹായത്തിന് വിമാന ടിക്കറ്റ് നിര്‍ബന്ധമില്ല. ഈ വർഷം ജനുവരി ഒന്നിനോ അതിന് ശേഷമോ നാട്ടിലെത്തുകയും മടങ്ങിപ്പോകാതിരിക്കുകയും ചെയ്ത വിദേശ മലയാളികൾക്ക് പ്രഖ്യാപിച്ചിരുന്ന 5000 രൂപയുടെ ധനസഹായത്തിന് ഓൺലൈൻ അപേക്ഷയോടൊപ്പം വിമാന ടിക്കറ്റ് സമർപ്പിക്കണമെന്ന് നേരത്തെ നിർദ്ദേശിച്ചിരുന്നു.

എന്നാൽ വിമാന ടിക്കറ്റ് നിർബന്ധമില്ലെന്നും നാട്ടിൽ എത്തിയ തീയതി തെളിയിക്കുന്ന പാസ്‍പോർട്ട് പേജ് അപ്‍ലോഡ് ചെയ്താൽ മതിയെന്നും നോർക്ക റൂട്ട്സ് സി.ഇ.ഒ. അറിയിച്ചു. കാലാവധി കഴിയാത്ത വിസ, പാസ്‍പോർട്ട് ഉള്ളവർക്കും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിന് ശേഷം വിസാ കാലാവധി കഴിഞ്ഞവർക്കുമാണ് ആനുകൂല്യം ലഭിക്കുന്നത്. ടിക്കറ്റിന്റെ പകർപ്പ് ഇല്ല എന്ന കാരണത്താൽ അപേക്ഷ നിരസിക്കില്ല. മെയ് അഞ്ച് വരെ അപേക്ഷ സ്വീകരിക്കും.

click me!