വന്ദേഭാരതിന്റെ അടുത്ത ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് വിമാനമുള്ളത് തിരുവനന്തപുരത്തേക്ക് മാത്രം

Published : Jun 03, 2020, 09:01 PM IST
വന്ദേഭാരതിന്റെ അടുത്ത ഘട്ടത്തില്‍  ബഹ്‌റൈനില്‍ നിന്ന് വിമാനമുള്ളത് തിരുവനന്തപുരത്തേക്ക് മാത്രം

Synopsis

അഞ്ച് വിമാനമാണ് തിരുവനന്തപുരേത്തക്കുള്ളത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്തവാളത്തിലേക്കുള്ള ഒരു വിമാനവും ഷെഡ്യുളിലില്ല. 

മനാമ: വന്ദേഭാരതിന്റെ അടുത്ത ഘട്ടത്തില്‍ ബഹ്‌റൈനില്‍ നിന്ന് കേരളത്തിലേക്ക് വിമാനമുള്ളത് തിരുവന്തപുരത്തേക്ക് മാത്രം. ജൂണ്‍ ഒമ്പത് മുതല്‍ 19 വരെയുളള ഷെഡ്യുളില്‍ 14 വിമാനങ്ങളാണ് ബഹ്‌റൈനില്‍ നിന്ന് ഇന്ത്യയിലേക്ക് പറക്കുക. ഇതില്‍ അഞ്ച് വിമാനമാണ് തിരുവനന്തപുരേത്തക്കുള്ളത്. കൊച്ചി, കോഴിക്കോട്, കണ്ണൂര്‍ വിമാനത്തവാളത്തിലേക്കുള്ള ഒരു വിമാനവും ഷെഡ്യുളിലില്ല. 

ഈ മാസം 11, 13,15,17,19 തിയതികളിലാണ് വിമാനങ്ങള്‍ തിരുവനന്തപുരത്തേക്ക് പോകുന്നത്. ഡെല്‍ഹിയിലേക്ക് 10, 14, 16, 18 തിയതികളിലായി നാല് വിമാനങ്ങളുണ്ട്. ചെന്നൈയിലേക്ക് 9,10,18 തിയതികളിലായി മൂന്ന് സര്‍വീസുകളും. ബംഗളുരു, വിജയവാഡ എന്നിവിടങ്ങളിലേക്കായി യഥാക്രമം 13,14 തിയതികളിലായി ഓരോ സര്‍വീസുമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദാമ്പത്യ തർക്കം, ഭാര്യയെ ചുറ്റിക കൊണ്ട് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി, ഇന്ത്യക്കാരന് കുവൈത്തിൽ വധശിക്ഷ
പുതുവർഷത്തിൽ റെക്കോർഡിടാൻ റാസൽഖൈമ, വിസ്മയ പ്രകടനം ഒരുങ്ങുന്നു, ആറു കിലോമീറ്റര്‍ നീളത്തിൽ 15 മിനിറ്റ് കരിമരുന്ന് പ്രയോഗം