വന്ദേ ഭാരത്: ഒമാനില്‍ നിന്നുള്ള സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു

By Web TeamFirst Published Sep 25, 2020, 4:46 PM IST
Highlights

മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്ക് എട്ട് സര്‍വ്വീസുകളും കണ്ണൂരിലേക്ക് ഏഴെണ്ണവും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആറ് വീതം സര്‍വ്വീസുകളുമാണുള്ളത്.

മസ്‌കറ്റ്: വന്ദേ ഭാരത് ദൗത്യത്തില്‍ ഒമാനില്‍ നിന്ന് ഒക്ടോബര്‍ മാസത്തിലുള്ള വിമാന സര്‍വ്വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ 24 വരെയാണ് അടുത്ത ഘട്ടം. ആകെയുള്ള 70 സര്‍വ്വീസുകളില്‍ 35 എണ്ണമാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരിക്കുന്നത്.

ഒക്ടോബര്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നുതന്നെ സലാലയില്‍ നിന്ന് കണ്ണൂര്‍ /കൊച്ചി സര്‍വ്വീസുമുണ്ട്. ഒക്ടോബര്‍ മൂന്നിന് സലാലയില്‍ നിന്ന് കോഴിക്കോട് /തിരുവനന്തപുരം, എട്ടിന് കണ്ണൂര്‍/മുംബൈ, പത്തിന് കോഴിക്കോട്/തിരുവനന്തപുരം, 15ന് കണ്ണൂര്‍ /കൊച്ചി, 17ന് കോഴിക്കോട് /തിരുവനന്തപുരം 22ന് കണ്ണൂര്‍ /കൊച്ചി 24ന് കോഴിക്കോട് /തിരുവനന്തപുരം എന്നിവയാണ് സലാലയില്‍ നിന്ന് കേരളത്തിലേക്കുള്ള സര്‍വ്വീസുകള്‍.

മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്ക് എട്ട് സര്‍വ്വീസുകളും കണ്ണൂരിലേക്ക് ഏഴെണ്ണവും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആറ് വീതം സര്‍വ്വീസുകളുമാണുള്ളത്.

Schedule of Flights from under for the month of October.

Indian nationals who wish to travel to in these flights, may please confirm & provide information using the following link: https://t.co/SjoiSjIKBF https://t.co/HeGhWePQT5 pic.twitter.com/B8hUjrvUiL

— India in Oman (Embassy of India, Muscat) (@Indemb_Muscat)
click me!