അബുദാബിയില്‍ ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിന്‍ തുടങ്ങി

By Web TeamFirst Published Oct 17, 2021, 9:34 PM IST
Highlights

അബുദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ സെഹയുടെ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് സെന്ററുകളിലും ഫ്‌ലൂ വാക്‌സിന്‍ ലഭ്യമാണ്.

അബുദാബി: ആരോഗ്യസുരക്ഷ ഉറപ്പാക്കാന്‍ വര്‍ഷംതോറും നടത്തി വരുന്ന ഫ്‌ലൂ വാക്‌സിന്‍ ക്യാമ്പയിനിന്(flu vaccine campaign) അബുദാബി ഹെല്‍ത്ത് സര്‍വീസസ് കമ്പനി(സെഹ)തുടക്കമിട്ടു. 50 വയസ്സിന് മുകളിലുള്ളവര്‍, 18 വയസ്സിന് താഴെയുള്ളവര്‍, ഗര്‍ഭിണികള്‍, ഭിന്നശേഷിക്കാര്‍, ഗുരുതര രോഗമുള്ളവര്‍, തിഖ കാര്‍ഡ് ഉടമകള്‍, ഹജ്ജ്-ഉംറ തീര്‍ത്ഥാടകര്‍ എന്നിവര്‍ക്ക് ഫ്‌ലൂ വാക്‌സിന്‍ സൗജന്യമാണെന്ന് സെഹ(Seha) അറിയിച്ചു. ഇവരൊഴികെ ഉള്ളവര്‍ക്ക് 50 ദിര്‍ഹമാണ് നിരക്ക്.

കൃത്യമായ ഇടവേളകളിലുള്ള വാക്‌സിനേഷന്‍ ഗുരുതര രോഗങ്ങളും ആശുപത്രി വാസവും തടയുമെന്ന് സെഹ ആക്ടിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നൂറ അല്‍ ഗൈതി പറഞ്ഞു. അബുദബി, അല്‍ ഐന്‍, അല്‍ ദഫ്ര എന്നിവിടങ്ങളിലെ സെഹയുടെ ആരോഗ്യ കേന്ദ്രങ്ങളിലും കൊവിഡ് 19 ഡ്രൈവ് ത്രൂ സര്‍വീസ് സെന്ററുകളിലും ഫ്‌ലൂ വാക്‌സിന്‍ ലഭ്യമാണ്. വാക്‌സിന്‍ ബുക്ക് ചെയ്യുന്നതിനായി 80050 എന്ന സെഹ നമ്പറില്‍ വിളിക്കുകയോ സെഹയുടെ ആപ്ലിക്കേഷന്‍ ഉപയോഗിക്കുകയോ ചെയ്യാം.

വീട്ടിലെത്തി വാക്‌സിന്‍ നല്‍കുന്നതിന് 350 ദിര്‍ഹമാണ് നിരക്ക്. ഇതിനായി 027116091 (അബുദാബി), 027111502(അല്‍ ഐന്‍) എന്നീ നമ്പറുകളില്‍ ബുക്ക് ചെയ്യണം.

click me!