ഇസ്രയേലിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ; ബുക്കിങ് തുടങ്ങി

Published : Nov 06, 2020, 05:31 PM ISTUpdated : Nov 06, 2020, 05:32 PM IST
ഇസ്രയേലിലേക്ക് സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഫ്ലൈ ദുബൈ; ബുക്കിങ് തുടങ്ങി

Synopsis

ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയിൽ 14 സർവീസുകളാണ് ഇപ്പോള്‍ ഫ്ലൈ ദുബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിമാനങ്ങളിലേക്ക് ഫ്ലൈ ദുബൈയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്. 

ദുബൈ:  നവംബർ 26 മുതൽ ദുബൈയില്‍ നിന്ന് ടെൽ അവീവിലേക്കും തിരിച്ചും വിമാന സർവീസുകൾ ആരംഭിക്കുമെന്ന് ഫ്ലൈ ദുബൈ അറിയിച്ചു. ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ നിന്ന് ടെൽ അവീവ് ബെൻ ഗുരിയന്‍ വിമാനത്താവളത്തിലേക്ക് ദിവസം രണ്ട് വിമാനങ്ങളുണ്ടാകും. 

ഇരു നഗരങ്ങള്‍ക്കുമിടയില്‍ ആഴ്ചയിൽ 14 സർവീസുകളാണ് ഇപ്പോള്‍ ഫ്ലൈ ദുബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വിമാനങ്ങളിലേക്ക് ഫ്ലൈ ദുബൈയുടെ വെബ്സൈറ്റ് വഴി ടിക്കറ്റ് ബുക്കിങും ആരംഭിച്ചിട്ടുണ്ട്. യുഎഇയും ഇസ്രയേലും ഒപ്പുവെച്ച വ്യോമഗതാഗത കരാറിന്റെ ഭാഗമായാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയത്. യാത്രാ, ടൂറിസം അവസരങ്ങൾ തുറന്നതോടെ നിരവധി ഉഭയകക്ഷി സന്ദർശനങ്ങളും ഇതിനോടകം നടന്നിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇനി പഴയതുപോലെയാകില്ല, വിസ ഫീസുകളിലും നിയമങ്ങളിലും വലിയ മാറ്റം; പുതിയ നിയമാവലി പുറത്തിറക്കി കുവൈത്ത്, പുതിയ വിദേശി താമസ നിയമം പ്രാബല്യത്തിൽ
ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ