
ദുബൈ: ഇറാൻ വ്യോമപാത താൽക്കാലികമായി അടച്ചതിനെ തുടർന്ന് തങ്ങളുടെ വിമാന സർവീസുകളിൽ മാറ്റം വരുത്തിയതായി ഫ്ലൈ ദുബൈ അറിയിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ട് വ്യാഴാഴ്ച പുലർച്ചെയാണ് ഇറാൻ വ്യോമപാത അടച്ചത്. ഇതേത്തുടർന്ന് ചില വിമാനങ്ങൾ റദ്ദാക്കുകയും ചിലത് വഴിതിരിച്ചുവിടുകയും ചെയ്തു.
ജനുവരി 15ന് പുലർച്ചെ വ്യോമപാത അടച്ചതോടെ പല സർവീസുകളെയും ഇത് ബാധിച്ചു. എന്നാൽ നിലവിൽ വ്യോമപാത വീണ്ടും തുറന്നതായും അതനുസരിച്ച് വിമാന സമയക്രമം പുനഃക്രമീകരിച്ചു വരികയാണെന്നും ഫ്ലൈ ദുബൈ വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്കാണ് തങ്ങൾ പ്രഥമ പരിഗണന നൽകുന്നതെന്ന് എയർലൈൻ വ്യക്തമാക്കി.
സർവീസുകൾ തടസ്സപ്പെട്ട യാത്രക്കാരുമായി കമ്പനി നേരിട്ട് ബന്ധപ്പെടുന്നുണ്ട്. യാത്രക്കാർ തങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ വെബ്സൈറ്റിലെ 'മാനേജ് ബുക്കിങ്' എന്ന ടാബ് വഴി അപ്ഡേറ്റ് ചെയ്യണമെന്നും വിമാനത്തിന്‍റെ നിലവിലെ സ്ഥിതി പരിശോധിക്കണമെന്നും എയർലൈൻ നിർദ്ദേശിച്ചു. അമേരിക്കയും ഇറാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഈ അപ്രതീക്ഷിത നടപടി. എന്നാൽ വ്യോമപാത അടച്ചതിന്‍റെ കൃത്യമായ കാരണം ഇറാൻ വെളിപ്പെടുത്തിയിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam