
അബുദാബി: യുഎഇയില്‍ (UAE) ഉടനീളം കനത്ത മൂടല്‍മഞ്ഞ് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് (heavy fog formations) ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (National Center of Meteorology) മുന്നറിയിപ്പ് നല്‍കി. മൂടല്‍മഞ്ഞ് കാരണം ദൂരക്കാഴ്‍ച (horizontal visibility) തടസപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ച് അതീവ ശ്രദ്ധയോടെ മാത്രം വാഹനങ്ങള്‍ ഓടിക്കണമെന്നും ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.
വെള്ളിയാഴ്‍ച രാവിലെ പ്രാദേശിക സമയം 11 മണി വരെ ചില പ്രദേശങ്ങളില്‍ കനത്ത മൂടല്‍മഞ്ഞിന് സാധ്യതയുണ്ട്. അബുദാബിയില്‍ അല്‍ ഷവാമീഖ്, അല്‍ ഷംഖ, ബനിയാസ്, അല്‍ റഹ്‍ബ, ശഖബൂത്ത് സിറ്റി, അല്‍ ശഹാമ, അല്‍ റീഫ്, അല്‍ ഫലാഹ് എന്നിവിടങ്ങളിലൊക്കെ മൂടല്‍മഞ്ഞ് രൂപപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. അബുദാബിയിലെ നിരവധി റോഡുകളില്‍ വാഹനങ്ങളുടെ പരമാവധി വേഗത 80 കിലോമീറ്ററായി പരമിതപ്പെടുത്തി. രാത്രിയിലും കാലാവസ്ഥ പൊതുവേ മേഘാവൃതമായിരിക്കും. പരമാവധി 35 കിലോമീറ്റവര്‍ വരെ വേഗതയില്‍ കാറ്റടിക്കാനും സാധ്യതയുണ്ട്.
ഈ വാരാന്ത്യത്തിലും അടുത്തയാഴ്‍ചയും യുഎഇയില്‍ പരക്കെ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ തന്നെ അറിയിച്ചിട്ടുണ്ട്. ജനുവരി 15 മുതല്‍ 19 വരെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴയ്‍ക്ക് സാധ്യത പ്രവചിക്കപ്പെട്ടിട്ടുള്ളത്. യുഎഇക്ക് പുറമെ മറ്റ് ചില ഗള്‍ഫ് രാജ്യങ്ങളിലും മഴയ്‍ക്ക് സാധ്യതയുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam