ഭക്ഷ്യശേഖരം സുരക്ഷിതം, ആറുമാസത്തേക്കുള്ള സ്റ്റോക്കുണ്ട്; പരിഭ്രാന്തി വേണ്ടെന്ന് കുവൈത്ത് മന്ത്രാലയം

Published : Mar 01, 2026, 04:42 PM IST
kuwait minister

Synopsis

കുവൈത്തിൽ ഭക്ഷ്യശേഖരം സുരക്ഷിതം ആണെന്നും അടുത്ത ആറുമാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും കുവൈത്ത്. എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം അറിയിച്ചു. 

കുവൈത്ത് സിറ്റി: മേഖലയിൽ യുദ്ധസാഹചര്യം നിലനിൽക്കുന്നുണ്ടെങ്കിലും കുവൈത്തിലെ ഭക്ഷ്യസുരക്ഷാ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നും സാമൂഹിക ക്ഷേമ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ സഹകരണ സംഘങ്ങളിലും ആവശ്യത്തിന് ഭക്ഷ്യവസ്തുക്കളും അത്യാവശ്യ സാധനങ്ങളും ലഭ്യമാണെന്ന് മന്ത്രാലയം ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

ഭക്ഷ്യവസ്തുക്കളുടെയും കുടിവെള്ളത്തിന്റെയും ശേഖരം നിരീക്ഷിക്കാൻ മന്ത്രാലയത്തിന് കീഴിൽ പ്രത്യേക കൺട്രോൾ റൂം തുറന്നിട്ടുണ്ട്. വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് തന്ത്രപ്രധാനമായ ഭക്ഷ്യശേഖരം കൃത്യമായി വിലയിരുത്തുന്നുണ്ട്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാതെ സേവനം ലഭ്യമാക്കാൻ എല്ലാ സഹകരണ സംഘങ്ങളും പൂർണ്ണ ശേഷിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് യൂണിയൻ ഓഫ് കൺസ്യൂമർ കോഓപ്പറേറ്റീവ് സൊസൈറ്റീസ് അറിയിച്ചു.

വിപണിയിലെ തിരക്ക് നിയന്ത്രിക്കാനും സാധനങ്ങളുടെ സുഗമമായ വിതരണം ഉറപ്പാക്കാനും സിസിടിവി ക്യാമറകൾ വഴി കൺട്രോൾ റൂമിൽ നിന്ന് നേരിട്ട് നിരീക്ഷണം നടത്തുന്നുണ്ട്. സാധനങ്ങൾ പൂഴ്ത്തിവെക്കാനോ അമിതമായി വാങ്ങി ശേഖരിക്കാനോ ശ്രമിക്കരുത് എന്ന് അധികൃതർ പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. നിലവിലെ സാഹചര്യത്തിൽ അടുത്ത ആറുമാസത്തേക്കുള്ള അത്യാവശ്യ സാധനങ്ങൾ സ്റ്റോക്കുണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്.

 വിമാനത്താവളം സന്ദർശിച്ച് പ്രധാനമന്ത്രി

ഇറാൻ ആക്രമണം നടന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സന്ദര്‍ശനം നടത്തി പ്രധാനമന്ത്രി. ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ചെയർമാൻ ശൈഖ് എഞ്ചിനീയർ ഹമൗദ് മുബാറക് അൽ-ഹമൂദ് അൽ-സബാഹിനൊപ്പം പ്രധാനമന്ത്രി ശൈഖ് അഹമ്മദ് അബ്ദുല്ല അൽ-അഹമ്മദ് അൽ-സബാഹ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പരിശോധനാ സന്ദർശനം നടത്തി. പാസഞ്ചർ ടെർമിനലിന്റെ കേടുപാടുകൾ കൈകാര്യം ചെയ്യുന്നതിനും പ്രവർത്തനങ്ങൾ പുനഃസ്ഥാപിക്കുന്നതിനും ആവശ്യമായ നടപടികൾ ഉടനടി സ്വീകരിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട സർക്കാർ ഏജൻസികളുമായി സഹകരിച്ച് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്വീകരിച്ച നടപടിക്രമങ്ങളെക്കുറിച്ചും പ്രധാനമന്ത്രിയെ ധരിപ്പിച്ചു. നിലവിലെ സാഹചര്യം ഉത്തരവാദിത്ത ബോധത്തോടെ കൈകാര്യം ചെയ്യേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികൾ തമ്മിലുള്ള ശ്രമങ്ങളെയും ഏകോപനത്തെയും അദ്ദേഹം പ്രശംസിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

റിയാദിൽ കാർ ഷോറൂമിന് മുന്നിൽ പ്രവാസികളുടെ കൂട്ടത്തല്ല്, 36 പേർ പിടിയിൽ
കുവൈത്തിന്റെ തെക്കൻ മേഖലയിൽ വ്യോമാക്രമണം; പൂർണ്ണമായും തടഞ്ഞതായി വ്യോമ പ്രതിരോധ സേന