സൗദിയിൽ ഇനി വിദേശികളുടെ ഉടമസ്ഥതയില്‍ ആശുപത്രികള്‍ തുടങ്ങാം

By Web TeamFirst Published Nov 4, 2018, 11:53 PM IST
Highlights

സൗദിയിൽ ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും തുടങ്ങാൻ വിദേശ നിക്ഷേപകർക്ക് അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതിയ്ക്കാണ് സൽമാൻ രാജാവ് ഇന്ന് അംഗീകാരം നൽകിയത്. സ്വകാര്യ ഡിസ്പന്‍സറികളും ആശുപത്രികളും, സ്വദേശിയും സ്‌പെഷലിസ്റ്റുമായ ഡോക്ടറുടെ ഉടമസ്ഥതയിലേ അനുവദിക്കൂ എന്ന നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. 

റിയാദ്: സൗദിയിൽ ഇനി വിദേശികളുടെ ഉടമസ്ഥതയില്‍ ആശുപത്രികളും ഡിസ്‍പെന്‍സറികളും തുടങ്ങാം. ഇതുസംബന്ധിച്ചു നിയമ ഭേദഗതിക്ക് സല്‍മാന്‍ രാജാവ് അംഗീകാരം നല്‍കി

സൗദിയിൽ ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും തുടങ്ങാൻ വിദേശ നിക്ഷേപകർക്ക് അനുമതി നൽകുന്നതിനുള്ള നിയമ ഭേദഗതിയ്ക്കാണ് സൽമാൻ രാജാവ് ഇന്ന് അംഗീകാരം നൽകിയത്. സ്വകാര്യ ഡിസ്പന്‍സറികളും ആശുപത്രികളും, സ്വദേശിയും സ്‌പെഷലിസ്റ്റുമായ ഡോക്ടറുടെ ഉടമസ്ഥതയിലേ അനുവദിക്കൂ എന്ന നിയമമാണ് ഇപ്പോൾ ഭേദഗതി ചെയ്തത്. സ്ഥാപനം നിയന്ത്രിക്കേണ്ടതും മേൽനോട്ടം വഹിക്കേണ്ടതും ഈ ഡോക്ടറായിരിക്കണമെന്നും മാത്രമല്ല ഇയാള്‍ മറ്റേതെങ്കിലും സഥാപനങ്ങളില്‍ ജോലി ചെയ്യാന്‍ പാടില്ലന്നും വ്യവസ്ഥയുണ്ടായിരുന്നു.

എന്നാല്‍ ഈ നിയമങ്ങളെല്ലാം ഭേദഗതി ചെയ്തു കൊണ്ടുള്ള നിര്‍ദേശമാണ് സല്‍മാന്‍ രാജാവ് അംഗീകരിച്ചത്. റിക്രൂട്മെന്റ് ഓഫീസ്, മാന്‍ പവര്‍ സപ്ലൈ, ട്രാന്‍സ്‌പോര്‍ട്ടിങ് സര്‍വീസ്, റിയല്‍ എസ്‌റ്റേറ്റ് ബ്രോക്കറേജ് എന്നീ മേഖലകളിൽ വിദേശികളുടെ ഉടമസ്ഥതയില്‍ സ്ഥാപനങ്ങൾ ആരംഭിക്കുന്നതിനുള്ള നിയമ ഭേദഗതി കഴിഞ്ഞയാഴ്ച മന്ത്രിസഭ അംഗീകരിച്ചതിന് പിന്നാലെയാണ് ആശുപത്രികളും സ്വകാര്യ മെഡിക്കൽ സ്ഥാപനങ്ങളും തുടങ്ങാൻ വിദേശ നിക്ഷേപകർക്ക് അനുമതി നൽകിയത്.

click me!