സൗദി അറേബ്യയില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി പിടിയിലായി

Published : Jan 03, 2021, 08:54 PM IST
സൗദി അറേബ്യയില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയ പ്രവാസി പിടിയിലായി

Synopsis

വില്‍പനയ്ക്ക് തയ്യാറാക്കിവെച്ച 51 കുപ്പി മദ്യവും 200 ലിറ്റര്‍ വീതമുള്ള നാല് ബാരല്‍ വാഷും മദ്യം നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളും അസംസ്‍കൃത വസ്‍തുക്കളും ഇവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. 

റിയാദ്: മക്കയില്‍ വന്‍തോതില്‍ മദ്യം നിര്‍മിച്ച് വില്‍പന നടത്തിയിരുന്ന വിദേശിയെ സുരക്ഷാ വകുപ്പുകള്‍ അറസ്റ്റ് ചെയ്‍തു. അല്‍ഹുസൈനിയ ഡിസ്‍ട്രിക്റ്റില്‍ ഇസ്‍തിറാഹ കേന്ദ്രീകരിച്ചായിരുന്നു മദ്യ വില്‍പന. തൊഴില്‍, താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവന്നിരുന്നയാളാണ് പിടിയിലായത്.

വില്‍പനയ്ക്ക് തയ്യാറാക്കിവെച്ച 51 കുപ്പി മദ്യവും 200 ലിറ്റര്‍ വീതമുള്ള നാല് ബാരല്‍ വാഷും മദ്യം നിര്‍മിക്കുന്നതിന് ഉപയോഗിക്കുന്ന സംവിധാനങ്ങളും അസംസ്‍കൃത വസ്‍തുക്കളും ഇവിടെ നിന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. ഇയാള്‍ക്കെതിരെ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് മക്ക പൊലീസ് അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് സൗത്തിൽ തനിഷ്ക്; ഇബ്ൻ ബത്തുത്ത മാളിൽ സ്റ്റോർ തുടങ്ങി
റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു