സൗദി അറേബ്യയിൽ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം

Published : Jan 03, 2021, 07:34 PM IST
സൗദി അറേബ്യയിൽ ഇന്ന് പുതിയ കൊവിഡ് കേസുകള്‍ നൂറില്‍ താഴെ മാത്രം

Synopsis

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,061ഉം രോഗമുക്തരുടെ എണ്ണം 354443ഉം ആയി. മരണസംഖ്യ 6246 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2372 പേരാണ്. 

റിയാദ്: സൗദി അറേബ്യയിൽ പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കുറഞ്ഞ കണക്കിൽ. ഇന്ന് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 82 പേർക്ക് മാത്രമാണ്. കൊവിഡ്  ബാധിച്ച് ചികിത്സയിലായിരുന്ന ഏഴ് പേരാണ് രാജ്യത്ത് വിവിധ ഭാഗങ്ങളിലായി മരിച്ചത്. 180 രോഗബാധിതർ സുഖം പ്രാപിച്ചു. 

രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 3,63,061ഉം രോഗമുക്തരുടെ എണ്ണം 354443ഉം ആയി. മരണസംഖ്യ 6246 ആയി ഉയർന്നു. അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2372 പേരാണ്. ഇതിൽ 358 പേർ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവർ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്.  മറ്റുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24  മണിക്കൂറിനിടെ വിവിധ മേഖലകളിൽ റിപ്പോർട്ട് ചെയ്ത പുതിയ കോവിഡ് കേസുകൾ: റിയാദ് 35, മക്ക 24, കിഴക്കൻ പ്രവിശ്യ 7, മദീന 5, ഖസീം 3, വടക്കൻ അതിർത്തി മേഖല  2, അസീർ 2, തബൂക്ക് 1, നജ്റാൻ 1, ജീസാൻ 1.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ദുബായ് സൗത്തിൽ തനിഷ്ക്; ഇബ്ൻ ബത്തുത്ത മാളിൽ സ്റ്റോർ തുടങ്ങി
റമദാൻ നോമ്പുതുറ അറിയിക്കാൻ പീരങ്കികൾ സജ്ജം; ഇഫ്താർ കാനൻ മുഴങ്ങുന്ന പ്രധാന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു