
റിയാദ്: സൗദിയിൽ ജോലി ചെയ്യുന്ന വിദേശികളിൽ ഏറ്റവും കൂടുതൽ ഇന്ത്യക്കാരെന്ന് സൗദി തൊഴിൽ സാമൂഹ്യ വികസന മന്ത്രാലയം. എന്നാൽ, രാജ്യത്തെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സ്ഥാനം മൂന്നാമത് മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.
സാമൂഹ്യ വികസന മന്ത്രാലയം പ്രസിദ്ധീകരിച്ച ഔദ്യോഗിക പട്ടികയിലാണ് ഇത് സംബന്ധിച്ച പഠനമുളളത്. സൗദിയിൽ ജോലി ചെയ്യുന്ന ആകെ തൊഴിലാളികളിൽ 19.8 ശതമാനമാണ് ഇന്ത്യക്കാർ.
തൊട്ടുപിന്നിൽ പാകിസ്ഥാൻ തൊഴിലാളികളാണ്. 17.4 ശതമാനം പാകിസ്ഥാനികളാണ് സൗദിയിൽ ജോലിചെയ്യുന്നത്. തൊഴിൽ വിപണിയിൽ മൂന്നാം സ്ഥാനത്തുളള സ്വദേശികൾ 16.7 ശതമാനം. 9.9 ശതമാനമുള്ള ഈജിപ്ത് നാലസ്ഥാനത്തും 9.5 ശതമാനം തൊഴിലാളികളുള്ള ബംഗ്ലാദേശ് അഞ്ചാം സ്ഥാനത്തുമാണ്.
അതേസമയം സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറയ്ക്കാൻ ഊർജ്ജിത ശ്രമമാണ് തൊഴിൽ മന്ത്രാലയം നടത്തുന്നത്. നിലവിൽ സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് 12.9 ശതമാനമാണ്. 2030 ഓടെ ഇത് ഏഴു ശതമാനമായി കുറയ്ക്കുകയാണ് ലക്ഷ്യം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam