സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയ നാല് പേര്‍ കൂടി പിടിയില്‍

By Web TeamFirst Published Feb 17, 2019, 3:35 PM IST
Highlights

ഏജന്റുമാര്‍ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവരാണ് പിടിയിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പലരും ഹാജരാക്കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അധികൃതര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ പോലും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. 

റിയാദ്: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലി നേടിയ നാല് പേരെക്കൂടി അധികൃതര്‍ പിടികൂടി. ആരോഗ്യ മേഖലയില്‍ വിവിധ തസ്തികകളില്‍ ജോലി ചെയ്തവരാണ് പിടിയിലായത്. ജോലി പരിചയം കാണിക്കുന്ന വ്യാജ സര്‍ട്ടിഫിക്കറ്റുകളാണ് ഇവര്‍ തയ്യാറാക്കിയത്.

ഏജന്റുമാര്‍ ഉള്‍പ്പെടെ തയ്യാറാക്കി നല്‍കുന്ന വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയവരാണ് പിടിയിലായത്. വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ പലരും ഹാജരാക്കിയിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ അധികൃതര്‍ വര്‍ഷങ്ങള്‍ പഴക്കമുള്ള രേഖകള്‍ പോലും ഇപ്പോള്‍ പരിശോധിക്കുന്നുണ്ട്. പിടിയിലായവര്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കുന്നതിനൊപ്പം പിന്നീട് മടങ്ങി വരാനാവാത്ത വിധത്തില്‍ നാടുകടത്തുകയും ചെയ്യും. പിടിക്കപ്പെടുമെന്ന് ഉറപ്പാകുമ്പോള്‍ ജോലി ഉപേക്ഷിച്ച് എക്സിറ്റില്‍ നാട്ടില്‍ പോകുന്നവര്‍ പോലും പിന്നീട് ഉംറയ്ക്കായി തിരികെ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ പിടിയിലാവുന്നുണ്ട്.

click me!