ഭയപ്പെടുത്തുന്ന മുഖംമൂടിയുമായി പൊതുസ്ഥലത്ത് ആളുകളെ പേടിപ്പിച്ച് പ്രാങ്ക്; നാലുപേര്‍ അറസ്റ്റില്‍

Published : Jul 31, 2021, 02:57 PM ISTUpdated : Jul 31, 2021, 03:04 PM IST
ഭയപ്പെടുത്തുന്ന മുഖംമൂടിയുമായി പൊതുസ്ഥലത്ത് ആളുകളെ പേടിപ്പിച്ച് പ്രാങ്ക്; നാലുപേര്‍ അറസ്റ്റില്‍

Synopsis

പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ പേടിച്ച് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

റിയാദ്: പൊതുസ്ഥലങ്ങളില്‍ ഭയപ്പെടുന്ന മുഖംമൂടികള്‍ ധരിച്ച് ആളുകളെ പേടിപ്പിച്ചോടിച്ച നാലുപേരെ സൗദി അറേബ്യയില്‍ അധികൃതര്‍ അറസ്റ്റ് ചെയ്തു. സൗദി പൗരന്മാരാണ് അറസ്റ്റിലായ നാലുപേരുമെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 

പൊതുസ്ഥലങ്ങളില്‍ ഇത്തരത്തില്‍ മുഖംമൂടി ധരിച്ചെത്തുന്ന ഇവരെ കണ്ട് ആളുകള്‍ പേടിച്ച് ഓടുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിയാദ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. 20 വയസ്സിനും മുപ്പത് വയസ്സിനും ഇടയില്‍ പ്രായമുള്ള യുവാക്കളാണ് അറസ്റ്റിലായത്. അറസ്റ്റിലായവരെ തുടര്‍ നിയമനടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

കുവൈത്തിൽ ലഹരിക്കടത്ത്, 770 ലഹരി ഗുളികകളുമായി യുവാവ് പിടിയിൽ
ഹാജർ രേഖപ്പെടുത്തുന്നതിൽ സംശയം, ചുരുളഴിഞ്ഞത് വൻ കൃത്രിമം, സിലിക്കൺ വിരലടയാളം ഉപയോഗിച്ച് തട്ടിപ്പ്, പ്രവാസികളടക്കം പിടിയിൽ