ബഹ്റൈന്‍ കേരള സമാജത്തിന്റെ നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ നാളെ സംസ്ഥാനത്തേക്ക്

By Web TeamFirst Published Jun 4, 2020, 11:48 PM IST
Highlights

തൊഴില്‍ നഷ്ടമായവരും രോഗികളും ഗള്‍ഭിണികളും അടക്കമുള്ള നിരവധി മലയാളികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ചാര്‍ട്ടര്‍ വിമാനമൊരുക്കിയതെന്ന് കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു.

മനാമ: ബഹ്റൈന്‍ കേരള സമാജത്തിന്റെ നേതൃത്വത്തിലുള്ള നാല് ചാര്‍ട്ടര്‍ വിമാനങ്ങള്‍ നാളെ കേരളത്തിലേക്ക്. മൂന്ന് വിമാനങ്ങള്‍ കൊച്ചിയിലേക്കും ഒരെണ്ണം കോഴിക്കോടേക്കുമാണ് എത്തുന്നത്. നാല് വിമാനങ്ങളിലായി ബഹ്റൈനില്‍ നിന്ന് 694 പ്രവാസികള്‍ നാട്ടിലെത്തും.

എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയും ഗള്‍ഫ് എയറിന്റെയും രണ്ട് വീതം വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്. ഉച്ചയ്ക്ക് 12 മണിക്ക് കോഴിക്കോടേക്കുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടും. 2.10ന് കൊച്ചിയിലേക്കുള്ള എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനവും യാത്ര തിരിക്കും. വൈകുന്നേരമാണ് കൊച്ചിയിലേക്കുള്ള രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങള്‍ പുറപ്പെടുന്നത്. തൊഴില്‍ നഷ്ടമായവരും രോഗികളും ഗള്‍ഭിണികളും അടക്കമുള്ള നിരവധി മലയാളികളുടെ അഭ്യര്‍ത്ഥന പ്രകാരമാണ് ചാര്‍ട്ടര്‍ വിമാനമൊരുക്കിയതെന്ന് കേരള സമാജം ഭാരവാഹികള്‍ അറിയിച്ചു.

click me!