കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Published : Jun 04, 2020, 11:30 PM IST
കുവൈത്തില്‍ മലയാളി കൊവിഡ് ബാധിച്ച് മരിച്ചു

Synopsis

കുവൈത്തില്‍ കൊവിഡ്​ബാധിച്ച് മരിച്ചവരുടെ എണ്ണം 236 ആയി. അതേസമയം കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളിയടക്കം ആറ് പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം, വർക്കല റാത്തിക്കൽ സ്വദേശി ചാരുവിള വീട്ടില്‍ അഷീർഖാൻ (45) ആണ്​ മരിച്ചത്. ടാക്സി ​ഡ്രൈവറായിരുന്നു. ഭാര്യ: ഷാഹിദ. മക്കൾ: അലി, ശിഫ. 

കുവൈത്തില്‍ കൊവിഡ്​ബാധിച്ച് മരിച്ചവരുടെ എണ്ണം 236 ആയി. അതേസമയം കുവൈത്തിൽ 99 ഇന്ത്യക്കാർ ഉൾപ്പെടെ 562 പേർക്ക്​ കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതുവരെ കൊവിഡ്​ സ്ഥിരീകരിച്ചത് 29,921 പേർക്കാണ്​. പുതിയതായി രോഗം ഭേദമായ 1473 പേർ ഉൾപ്പെടെ 17,223  പേർ  രോഗമുക്തരായി. 184 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
യുഎഇയിലെ ഇന്ത്യൻ സംരംഭകർക്ക് സന്തോഷ വാർത്ത, പണമിടപാടുകൾ വേഗത്തിലാകും; നിയമങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് ആർബിഐ