ഖത്തര്‍ ഉപരോധം പിന്‍വലിച്ചു; ജിസിസി രാജ്യങ്ങള്‍ ഐക്യ കരാറില്‍ ഒപ്പുവെച്ചു

By Web TeamFirst Published Jan 5, 2021, 10:38 PM IST
Highlights

 ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു. മൂന്നരവര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്. 

റിയാദ്: ഖത്തറിനെതിരെ സൗദി അടക്കം നാല് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം പിന്‍വലിച്ചതായി സൗദി വിദേശകാര്യമന്ത്രി. ജിസിസി രാജ്യങ്ങള്‍ ഐക്യ കരാറില്‍ ഒപ്പുവെച്ചു. മൂന്നരവര്‍ഷത്തിലേറെ നീണ്ട ഗള്‍ഫ് പ്രതിസന്ധിയ്ക്കാണ് ഇതോടെ അവസാനമാകുന്നത്.

ഗള്‍ഫ് രാജ്യങ്ങളുടെ ഐക്യവും സഹകരണവും ഉറപ്പാക്കുന്ന അല്‍ ഉല കരാറില്‍ ജിസിസി അംഗരാജ്യങ്ങളായ സൗദി അറേബ്യ, യുഎഇ, ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ ഒപ്പുവെച്ചു. ഈ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഈജിപ്തും കരാറില്‍ ഒപ്പിട്ടു. ഗള്‍ഫ് സഹകരണ കൗണ്‍സിലിന്റെ സുപ്രീം കൗണ്‍സില്‍ ഉച്ചകോടി അല്‍ ഉലയിലെ മറായ ഹാളില്‍ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് 2.30തിനാണ് ആരംഭിച്ചത്. സൗദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ പ്രതിനിധിയായി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ചു.


 

click me!