
റിയാദ്: കൊവിഡ് സ്ഥിരീകരിച്ച ശേഷം ക്വാറന്റീൻ നിർദേശങ്ങൾ ലംഘിച്ച നാല് പേരെ മദീനയിൽ പിടികൂടി. കൊവിഡ് പ്രോട്ടോകോൾ മാനേജിങ് വിങ്ങും പൊലീസും ചേർന്നാണ് ഇവരെ പിടികൂടിയതെന്ന് മദീന റീജിയണൽ പൊലീസ് വക്താവ് കേണൽ ഹുസൈൻ അൽഖഹ്താനി അറിയിച്ചു.
പിടിയിലായവര്‍ക്കെതിരെ നിയമനടപടികൾ സ്വീകരിക്കുകയും പബ്ലിക് പ്രോസിക്യൂഷൻ ബ്രാഞ്ച് ഓഫീസിന് കൈമാറുകയും ചെയ്‍തതായും വക്താവ് പറഞ്ഞു. കൊവിഡ് മുൻകരുതൽ ലംഘനം ശിക്ഷാർഹമാണ്. ക്വാറന്റീൻ നിർദേശങ്ങൾ ലംഘിക്കുന്നവർക്ക് രണ്ട് ലക്ഷം റിയാൽ വരെ പിഴയോ, രണ്ട് വർഷം വരെ ശിക്ഷയോ അല്ലെങ്കിൽ അവ രണ്ടും കൂടിയോ ഉണ്ടാകുമെന്നാണ് ചട്ടങ്ങളിലുള്ളത്. നിയമലംഘനം ആവർത്തിച്ചാൽ ആദ്യത്തെ ശിക്ഷ ഇരട്ടിയാകുമെന്നും വക്താവ് പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam