സൗദിയിൽ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വർദ്ധനവ്

Published : Apr 23, 2021, 07:39 PM IST
സൗദിയിൽ കൊവിഡ് മുക്തരുടെ എണ്ണത്തില്‍ വലിയ തോതിലുള്ള വർദ്ധനവ്

Synopsis

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,10,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,93,653 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ ഒന്‍പത് പേർ കൂടി മരിച്ചു. 

റിയാദ്: സൗദി അറേബ്യയിൽ കൊവിഡ് ബാധിതരിൽ സുഖം പ്രാപിക്കുന്നവരുടെ എണ്ണം പുതിയ രോഗികളെക്കാൾ ഇന്നും ഉയർന്നത് വലിയ ആശ്വാസം പകരുന്നതായി. പുതുതായി 1098 പേർക്ക് രോഗബാധ സ്ഥിരീകരിച്ചപ്പോൾ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1205 പേരാണ് സുഖം പ്രാപിച്ചത്‌. 

രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 4,10,191 ഉം ആകെ രോഗമുക്തരുടെ എണ്ണം 3,93,653 ഉം ആയി. ചികിത്സയിലുണ്ടായിരുന്നവരിൽ ഒന്‍പത് പേർ കൂടി മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് മരണസംഖ്യ 6,878 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 9,660 പേർ ചികിത്സയിലുണ്ട്. ഇവരിൽ 1,205 പേരുടെ നില ഗുരുതരമാണ്. ചികിത്സയിൽ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. 

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96 ശതമാനവും മരണനിരക്ക് 1.68 ശതമാനവുമാണ്. ഏറ്റവും കൂടുതൽ രോഗികളുള്ളത് റിയാദ് പ്രവിശ്യയിലാണ്. വിവിധ പ്രവിശ്യകളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 454, മക്ക 244, കിഴക്കൻ പ്രവിശ്യ 171, അസീർ 44, മദീന 42, തബൂക്ക് 28, അൽ ഖസീം 28, ജീസാൻ 23, ഹായിൽ 20, വടക്കൻ അതിർത്തി മേഖല 13, അൽ ജൗഫ് 11, അൽബാഹ 10, നജ്റാൻ 10.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs