സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി നാല് പേര്‍ മരിച്ചു

Published : Apr 23, 2021, 05:27 PM IST
സൗദി അറേബ്യയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച് കത്തി നാല് പേര്‍ മരിച്ചു

Synopsis

ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ജീവനക്കാരെത്തിയാണ് തീയണച്ചത്.

റിയാദ്: സൗദി അറേബ്യയില്‍  രണ്ട് പിക്കപ്പ് വാഹനങ്ങള്‍ കൂട്ടിയിടിച്ചിട്ടുണ്ടായ അപകടത്തില്‍ നാല് പേര്‍ മരിച്ചു. നാല് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നജ്റാന്‍ - ഹബൂനാ, അല്‍ മുന്‍തശര്‍ റോഡിലായിരുന്നു അപകടം.

ഇടിയുടെ ആഘാതത്തില്‍ രണ്ട് വാഹനങ്ങള്‍ക്കും തീപ്പിടിച്ചു. സിവില്‍ ഡിഫന്‍സ് ജീവനക്കാരെത്തിയാണ് തീയണച്ചത്. റെഡ് ക്രസന്റ് പ്രവര്‍ത്തകരും സുരക്ഷാ വകുപ്പുകളും നാട്ടുകാരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു. പരിക്കേറ്റവരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പതിറ്റാണ്ടുകൾക്ക് മുമ്പ് പരമ്പരാഗത രീതിയിൽ സൗദി മരുഭൂമിയിൽ നീരുറവകൾ കണ്ടെത്തിയിരുന്ന മലയാളി | Saudi
മനസും ശരീരവും തണുപ്പിക്കാൻ മസാഫി | Masafi | Wadis | Underground springs