അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം; നാല് പ്രവാസികള്‍ പിടിയില്‍

By Web TeamFirst Published Apr 13, 2021, 4:35 PM IST
Highlights

നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന നൂറ് കണക്കിന് ബോട്ടില്‍ മദ്യം ഇവിടെ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയ നാല് പ്രവാസികള്‍ പിടിയിലായി. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഖൈറാനിലെ അപ്പാര്‍ട്ട്മെന്റില്‍ അഹ്‍മദി പൊലീസ് പരിശോധന നടത്തിയത്.

നിര്‍മാണം പൂര്‍ത്തിയാക്കി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന നൂറ് കണക്കിന് ബോട്ടില്‍ മദ്യം ഇവിടെ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ നാല് പ്രവാസികളെയും തുടര്‍ നിയമ നടപടികള്‍ക്കായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഫോര്‍ ഡ്രഗ്‍സ് ആന്റ് ആള്‍ക്കഹോള്‍ കണ്‍ട്രോളിന് കൈമാറി. 

click me!