ഒമാനില്‍ നാല് വിദേശ ബോട്ടുകള്‍ പിടിയില്‍; 29 പേരെ അറസ്റ്റ് ചെയ്തു

By Web TeamFirst Published Oct 18, 2021, 5:06 PM IST
Highlights

നാല് ബോട്ടുകളിലായി എത്തിയ 29  പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്.

മസ്‌കറ്റ്: ഒമാനിലെ(Oman) വടക്കന്‍ ബാത്തിനായില്‍ നാല് വിദേശ ബോട്ടുകള്‍(foreign boats) റോയല്‍ ഒമാന്‍ പൊലീസിന്റെ(Royal Oman Police) കോസ്റ്റ് ഗാര്‍ഡ് പിടിച്ചെടുത്തു. വടക്കന്‍ ബാത്തിനയിലെ വിവിധ മേഖലകളിലെ സമുദ്ര മാര്‍ഗങ്ങളിലൂടെ അനധികൃതമായി രാജ്യത്തേക്ക് കടക്കാന്‍  ശ്രമിച്ചവരാണ് പൊലീസിന്റെ പിടിയിലായത്.

ഒമാനില്‍ 107 പ്രവാസികളുള്‍പ്പെടെ 328 പേര്‍ക്ക് ജയില്‍ മോചനം അനുവദിച്ച് ഭരണാധികാരിയുടെ ഉത്തരവ്

നാല് ബോട്ടുകളിലായി എത്തിയ 29  പേരെ അറസ്റ്റ് ചെയ്തതായിട്ടാണ് റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ വ്യക്തമാക്കുന്നത്. രാജ്യത്തേക്ക് നുഴഞ്ഞു കയറുവാന്‍ ശ്രമിച്ച ഇവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും റോയല്‍ ഒമാന്‍ പൊലീസിന്റെ അറിയിപ്പില്‍ പറയുന്നു. 

شُرطة خفر السواحل تضبط أربعة قوارب أجنبية في مواقع مختلفة بالبحر الإقليمي العماني المتاخم لمحافظة شمال الباطنة وعلى متنها 29 شخصاً أثناء محاولتهم دخول البلاد بطريقة غير مشروعة ، وتستكمل الإجراءات القانونية بحقهم.

— شرطة عُمان السلطانية (@RoyalOmanPolice)
click me!