
റിയാദ്: സൗദി അറേബ്യയിലുണ്ടായ (Saudi Arabia) വാഹനാപകടത്തിൽ (Road Accident) നാല് പേര്‍ മരിച്ചു. മദീനയിലെ സെക്കൻഡ് റിംഗ് റോഡിലുണ്ടായ (Second ring road) വാഹനാപകടത്തില്‍ നാലു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു.
ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്ന് മദീന റെഡ്ക്രസന്റ് വക്താവ് അറിയിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam