സൗദിയില്‍ പ്രവാസികളുടെ ഇക്കാമ സൗജന്യമായി പുതുക്കി തുടങ്ങി

By Web TeamFirst Published Apr 3, 2020, 4:37 PM IST
Highlights

സൗദി അറേബ്യയില്‍ കോവിഡ് സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. ലെവിയോ മറ്റ് ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കി തുടങ്ങി.
 

റിയാദ്: സൗദി അറേബ്യയില്‍ കോവിഡ് സാഹചര്യത്തില്‍ വിദേശ തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യം പ്രാബല്യത്തിലായി. ലെവിയോ മറ്റ് ഫീസുകളോ ഇല്ലാതെ ഇഖാമ (റെസിഡന്റ് പെര്‍മിറ്റ്) മൂന്നുമാസത്തേക്ക് സൗജന്യമായി പുതുക്കി നല്‍കി തുടങ്ങി. വെള്ളിയാഴ്ച പുലര്‍ച്ചെ മുതല്‍ ഈ നടപടിക്ക് തുടക്കമായി. 

വിദേശ തൊഴിലാളികള്‍ക്ക് മാത്രമല്ല, അവരുടെ ആശ്രിതര്‍ക്കും ഇളവ് ലഭിച്ചു. ആശ്രിതരുടെയും ഇഖാമകള്‍ പുതുക്കുന്നു. സൗദി പാസ്‌പോര്‍ട്ട് വിഭാഗം (ജവാസത്ത്) സ്വയമേവയാണ് പുതുക്കുന്നത്. ഇതിനായി അപേക്ഷ നല്‍കുകയോ ജവാസത്തിനെ നേരിട്ട് സമീപിക്കുകയോ വേണ്ട.

click me!