ജ്വല്ലറികളില്‍ കവര്‍ച്ച; സൗദിയില്‍ യുവതികള്‍ ഉള്‍പ്പെടെ പിടിയില്‍

By Web TeamFirst Published Nov 29, 2020, 10:45 PM IST
Highlights

വിവിധ ആഭരണങ്ങള്‍ എടുപ്പിച്ച് വാങ്ങിക്കാനെന്ന വ്യാജേനെ പരിശോധിക്കും. ഇതിനിടയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ആഭരണങ്ങള്‍ ഒളിപ്പിക്കും.

റിയാദ്: ജ്വല്ലറികളില്‍ ഉപഭോക്താക്കളായെത്തി സ്വര്‍ണാഭരണം മോഷ്ടിക്കല്‍ പതിവാക്കിയ യുവതികളുള്‍പ്പെട്ട നാലംഗം സംഘം പിടിയില്‍. റിയാദിലെ ജ്വല്ലറികളിലാണ്  പ്രതികള്‍ ആഭരണ കവര്‍ച്ച തൊഴിലാക്കി നടത്തിവന്നത്. സംഘത്തില്‍ രണ്ടു യുവതികളാണുള്ളത്. കൂട്ടാളികളായി രണ്ട് പുരുഷന്മാരും. നാലുപേരും നുഴഞ്ഞുകയറ്റക്കാരായ  യമനികളാണ്. ഉപഭോക്താക്കളായി സംഘം ജ്വല്ലറികളിലെത്തും.

വിവിധ ആഭരണങ്ങള്‍ എടുപ്പിച്ച് വാങ്ങിക്കാനെന്ന വ്യാജേനെ പരിശോധിക്കും. ഇതിനിടയില്‍ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് ആഭരണങ്ങള്‍ ഒളിപ്പിക്കും. എന്തെങ്കിലും ചെറുത് വാങ്ങുകയോ ഒന്നും വാങ്ങാതെയോ സംഘം അവിടെ നിന്ന് പോകും. 61,000 റിയാല്‍ വില മതിക്കുന്ന 305 ഗ്രാം തൂക്കമുള്ള ആഭരണങ്ങള്‍ പ്രതികളുടെ പക്കല്‍ കണ്ടെത്തി. 

click me!