
കുവൈത്ത് സിറ്റി: കുവൈത്തിലെ ജാബ്രിയയിൽ ശനിയാഴ്ച വൈകുന്നേരം മൂന്നുനില പാർപ്പിട സമുച്ചയത്തിന്റെ മേൽക്കൂരയുടെ ഒരു ഭാഗം തകർന്നുവീണുണ്ടായ വലിയ അപകടത്തിൽ നിന്ന് നാലുപേർ അത്ഭുതകരമായി രക്ഷപ്പെട്ടു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിപ്പോയ ഇവരെ അതിസാഹസികമായാണ് അഗ്നിശമനസേനാംഗങ്ങൾ പുറത്തെത്തിച്ചത്. അപകടത്തെക്കുറിച്ചുള്ള വിവരമറിഞ്ഞയുടൻ ഹവല്ലി, സാൽമിയ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള പ്രത്യേക രക്ഷാപ്രവർത്തക സംഘം സംഭവസ്ഥലത്തേക്ക് എത്തുകയും രക്ഷാപ്രവർത്തനം നടത്തുകയുമായിരുന്നു.
കെട്ടിടത്തിൽ കുടുങ്ങിക്കിടന്നവരെ സുരക്ഷിതമായി പുറത്തെത്തിച്ച ശേഷം, മുൻകരുതലിന്റെ ഭാഗമായി താമസക്കാരെ മുഴുവൻ ഒഴിപ്പിച്ച് ഉദ്യോഗസ്ഥർ കെട്ടിടം പൂർണ്ണമായും സുരക്ഷിതമാക്കി. അപകടത്തിൽ ആർക്കും ഗുരുതരമായ പരിക്കുകളില്ലെന്ന് ഫയർ ഫോഴ്സ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. മേൽക്കൂര തകരാൻ ഇടയാക്കിയ സാങ്കേതിക കാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നതിനായി അപകടസ്ഥലം പിന്നീട് ബന്ധപ്പെട്ട മറ്റ് സർക്കാർ വകുപ്പുകൾക്ക് കൈമാറി. വലിയൊരു ദുരന്ത ഒഴിവാക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് പ്രദേശവാസികൾ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam