
ദുബൈ: ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പിന്‍റെ ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ 'നോണ്‍ സ്‌റ്റോപ് വിന്നിങ്' ജുവലറി ക്യാമ്പയിനില്‍ വിജയികളായി ഇന്ത്യക്കാരുള്‍പ്പെടെ നാലുപേര്‍. ഗ്ലോബല്‍ വില്ലേജില്‍ ഡിസംബര്‍ 23ന് നടന്ന മൂന്നാമത്തെ നറുക്കെടുപ്പിലാണ് പ്രവാസി ഇന്ത്യക്കാര്‍ ഉള്‍പ്പെടെ നാല് പേര്‍ 250 ഗ്രാം സ്വര്‍ണം വീതം നേടിയത്. ഇന്ത്യയില്‍ നിന്നുള്ള ശ്രീജിലിന് ലഭിച്ച 0064787 എന്ന നമ്പറിലുള്ള കൂപ്പണാണ് അദ്ദേഹത്തെ നറുക്കെടുപ്പില്‍ വിജയിയാക്കിയത്. ഇന്ത്യക്കാരനായ റുഫായിസിന് സ്വര്‍ണസമ്മാനം നേടിക്കൊടുത്തത് 0012294 എന്ന കൂപ്പണ്‍ നമ്പരാണ്. 0137325 എന്ന കൂപ്പണ്‍ നമ്പറിലൂടെ ഇന്ത്യയില്‍ നിന്ന് തന്നുള്ള പ്രദീഷ് 250 ഗ്രാം സ്വര്‍ണം സ്വന്തമാക്കി. ഫിലിപ്പീന്‍സ് സ്വദേശിയായ ഇമെല്‍ഡ പി ഡൂറോ 0136111 എന്ന കൂപ്പണ്‍ നമ്പരിലൂടെ നറുക്കെടുപ്പിലെ നാലാമത്തെ വിജയിയായി.
ഇരുന്നൂറിലധികം ഔട്ട്‌ലറ്റുകളിലൂടെ ഉപഭോക്താക്കള്‍ക്ക് ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സീസണിലെ ഏറ്റവും വലിയ നറുക്കെടുപ്പില്‍ പങ്കെടുക്കാം. 25 കിലോഗ്രാം സ്വര്‍ണമാണ് ആകെ സമ്മാനമായി നല്‍കുന്നത്. 500 ദിര്‍ഹത്തിന് സ്വര്‍ണാഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ഒരു നറുക്കെടുപ്പ് കൂപ്പണും 500 ദിര്‍ഹത്തിന് വജ്രം, പേള്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് നറുക്കെടുപ്പ് കൂപ്പണും ലഭിക്കും. ഡിസംബര്‍ 17 മുതല്‍ 2021 ജനുവരി 30 വരെയുള്ള കാലയളവില്‍ എല്ലാ രണ്ടാം ദിവസവും നാല് വിജയികളെ പ്രഖ്യാപിക്കും. ഇവര്‍ക്ക് 250 ഗ്രാം സ്വര്‍ണം വീതം സമ്മാനമായി ലഭിക്കും. ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ മെഗാ പ്രൈസിന്റെ അവസാന ദിനമായ ജനുവരി 30ന് ഉപഭോക്താക്കളില്‍ നിന്നും വിജയികളില്‍ നിന്നും തെരഞ്ഞെടുക്കുന്ന 12 ഭാഗ്യവാന്‍മാര്‍ക്ക് മൂന്ന് കിലോ സ്വര്‍ണം(250 ഗ്രാം വീതം) സമ്മാനമായി നേടാം.
വിവിധ ഔട്ട്‌ലറ്റുകളില്‍ നിന്ന് ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് പുറമെ, ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ മൂന്നിലെ കോണ്‍കോഴ്‌സ് ബി, ടെര്‍മിനല്‍ ഒന്നിലും രണ്ടിലുമുള്ള കോണ്‍കോഴ്‌സ് സി എന്നിവിടങ്ങളില്‍ സ്ഥിതി ചെയ്യുന്ന ദുബൈ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ നിന്ന് ആഭരണങ്ങള്‍ പര്‍ച്ചേസ് ചെയ്യുന്നവര്‍ക്കും ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം.
"
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam