സൗദിയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

Published : Dec 26, 2019, 11:45 AM IST
സൗദിയില്‍ സ്കൂള്‍ ബസിന് തീപിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു; ഒരാളുടെ നില ഗുരുതരം

Synopsis

രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി കുട്ടികളെ പുറത്തിറക്കി. നാല് കുട്ടികള്‍ക്ക് പരിക്കറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 

റിയാദ്: സൗദി അറേബ്യയിലെ അസീറില്‍ സ്കൂള്‍ ബസിന് തീപിടിച്ച് ഏഴ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. കഴിഞ്ഞ ദിവസം രാവിലെ മഹായിലെ ബാരിഖ് റോഡിലായിരുന്നു സംഭവം. വിദ്യാര്‍ത്ഥികളുമായി സ്കൂളിലേക്ക് പോവുകയായിരുന്ന ബസ് കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മുപ്പതോളം കുട്ടികള്‍ ഈ സമയത്ത് ബസിലുണ്ടായിരുന്നു. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍തന്നെ സ്ഥലത്തെത്തി കുട്ടികളെ പുറത്തിറക്കി. നാല് കുട്ടികള്‍ക്ക് പരിക്കറ്റിട്ടുണ്ട്. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്. കാര്‍ ഡ്രൈവര്‍ക്കും അപകടത്തില്‍ പരിക്കേറ്റും. മഹായിലെ ആശുപത്രിയിലാണ് പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതിയ നോൺ-സ്റ്റോപ്പ് വിമാന സർവീസുകൾ പ്രഖ്യാപിച്ച് ഇൻഡിഗോ, മസ്കറ്റിനും ചെന്നൈയ്ക്കും ഇടയിൽ യാത്ര എളുപ്പമാകും
കുടുംബം ആദ്യം - ലോക സർക്കാർ സമ്മേളനത്തിൽ ധാരണാപത്രം ഒപ്പിട്ട് യൂണിയൻ കോപ്