ദമ്മാമില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Published : Dec 26, 2019, 08:51 AM IST
ദമ്മാമില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Synopsis

ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ ബുധനാഴ്ച ഉച്ചയോടെ സേന വധിച്ചത്.

ദമ്മാം: കിഴക്കന്‍ സൗദി അറേബ്യയില്‍ നടന്ന ഏറ്റുമുട്ടലില്‍ പിടികിട്ടാപ്പുള്ളികളായ രണ്ട് ഭീകരരെ സൗദി സുരക്ഷാ സേന വധിച്ചു. ദമ്മാം സിറ്റിക്കടുത്തുള്ള അല്‍അനൂദ് ഭാഗത്തുവെച്ചാണ് ഭീകര കേസുകളുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്ന രണ്ട് പിടികിട്ടാപ്പുള്ളികളെ ബുധനാഴ്ച ഉച്ചയോടെ സേന വധിച്ചത്.

കൊല്ലപ്പെട്ട ഭീകരവാദികളുടെ പേരുവിരങ്ങള്‍   അധികൃതര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ലഭ്യമായ വിവരമനുസരിച്ചു അല്‍അനൂദ് ഏരിയയിലുള്ള ഒരു സ്വദേശിയുടെ വീട് രണ്ട് ഭീകരര്‍ സുരക്ഷിത താവളമാക്കി കഴിയുകയായിരുന്നു. ഇത് സംബന്ധിച്ച് സുരക്ഷാ വിഭാഗത്തിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ  സേനക്കുനേരെ ഭീകരര്‍ വെടിവെപ്പ് നടത്തി. ഇതോടെ സുരക്ഷാ വിഭാഗം തിരിച്ചു  വെടിവെച്ചു. വെടിവെപ്പില്‍ രണ്ട് ഭീകരരും കൊല്ലപ്പെടുകയായിരുന്നു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

സൗദിയിൽ സ്വന്തം നാട്ടുകാരനെ ചതിയിലൂടെ വിളിച്ചുവരുത്തി കൊലപ്പെടുത്തി; യമൻ സ്വദേശിയെ വധശിക്ഷക്ക് വിധേയമാക്കി
റിയാദ് വിമാനത്താവളം ഇനി നിശബ്ദം, അനൗൺസ്മെൻറുകളില്ല; ആദ്യഘട്ടം പ്രാബല്യത്തിൽ വന്നു