യുവാവിനെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തി; പ്രതിശ്രുത വധു ഉള്‍പ്പെടെ നാല് സ്ത്രീകള്‍ അറസ്റ്റില്‍

By Web TeamFirst Published Jul 13, 2021, 3:39 PM IST
Highlights

കെയ്‌റോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും തുടര്‍ന്ന് യുവതി സുഹൃത്തുക്കളുടെ സഹായം തേടുകയും നാലുപേരും ചേര്‍ന്ന് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

കെയ്‌റോ: ഈജിപ്തില്‍ യുവാവിനെ തീ കൊളുത്തി കൊലപ്പെടുത്തിയ നാല് സ്ത്രീകള്‍ അറസ്റ്റില്‍. കെയ്‌റോയില്‍ പ്രതിശ്രുത വധുവിന്റെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് കൊലപാതകം നടന്നതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു. യുവാവിന്റെ പ്രതിശ്രുത വധുവും മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് കൊല നടത്തിയത്.

യുവാവ് നിരന്തരമായി തന്നോട് വഴക്കുണ്ടാക്കുന്നതും അസ്വസ്ഥമാക്കുന്നതുമാണ് യുവതിയെ കൊലപാതകം നടത്താന്‍ പ്രേരിപ്പിച്ചത്. കെയ്‌റോയിലെ അപ്പാര്‍ട്ട്‌മെന്റില്‍ വെച്ച് ഇവര്‍ തമ്മിലുണ്ടായ തര്‍ക്കം രൂക്ഷമാകുകയും തുടര്‍ന്ന് യുവതി സുഹൃത്തുക്കളുടെ സഹായം തേടുകയും നാലുപേരും ചേര്‍ന്ന് യുവാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയുമായിരുന്നു.

കൊല്ലപ്പെട്ട യുവാവിന്റെ സുഹൃത്താണ് വിവരം പൊലീസില്‍ അറിയിച്ചത്. പൊലീസ് സ്ഥലത്തെത്തിയപ്പോള്‍ കത്തിക്കരിഞ്ഞ നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം പരിശോധനയ്ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി. നാല് യുവതികളും പൊലീസ് കസ്റ്റഡിയിലാണ്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!