
ദുബൈ: സ്വന്തം നാട്ടുകാരിയായ പെണ്‍കുട്ടിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ച നാല് സ്ത്രീകള്‍ക്ക് ദുബൈയില്‍ ജയില്‍ശിക്ഷ. കിഴക്കന്‍ യൂറോപ്യന്‍ സ്വദേശിനികള്‍ക്കാണ് ശിക്ഷ വിധിച്ചത്. രണ്ടുപേരെ മൂന്നു വര്‍ഷത്തെ തടവുശിക്ഷയും മറ്റ് രണ്ടുപേരെ ആറുമാസം തടവുശിക്ഷയുമാണ് ദുബൈ ക്രിമിനല്‍ കോടതി വിധിച്ചത്. ശിക്ഷാ കാലാവധിക്ക് ശേഷം ഇവരെ നാടുകടത്തും.
അല്‍ ഹുദൈബയിലെ ഒരു ഹോട്ടല്‍മുറിയില്‍ നിന്നാണ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം പ്രതികളെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഇവര്‍ 2021 നവംബറില്‍ ലൈംഗികമായി ചൂഷണം ചെയ്തിരുന്നു.
സാമൂഹിക മാധ്യമത്തിലൂടെയാണ് പ്രതികളിലൊരാളായ സ്ത്രീയെ താന്‍ പരിചയപ്പെടുന്നതെന്ന് ഇരയായ പെണ്‍കുട്ടി പറഞ്ഞു. താന്‍ നാട്ടിലായിരുന്നപ്പോഴാണ് ഈ സ്ത്രീയെ പരിചയപ്പെട്ടത്. പിന്നീട് ഇവര്‍ വിമാന ടിക്കറ്റും വിസയും അയച്ചു നല്‍കി. യുഎഇയിലെ ഒരു മാളിലെ തുണിക്കടയില്‍ സെയില്‍സ് വുമണായി ജോലി നല്‍കാമെന്ന് വാഗ്ദാഗം നല്‍കിയാണ് തന്നെ യുഎഇയിലേക്ക് വിളിച്ചുവരുത്തിയതെന്നും എന്നാല്‍ യുഎഇയിലെത്തിയപ്പോള്‍ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ പൂട്ടിയിട്ട് വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചതായി പെണ്‍കുട്ടി വെളിപ്പെടുത്തി. അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. മോചിപ്പിക്കണമെങ്കില്‍ പണം നല്‍കണമെന്ന് പ്രതിയായ സ്ത്രീകള്‍ ആവശ്യപ്പെട്ടു. പിന്നീട് ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട മറ്റൊരു സ്ത്രീയാണ് മോചനദ്രവ്യം നല്‍കിയതെന്നും അങ്ങനെ സംഘത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam